Thursday, July 2

Tag: Tirurangadi

<em>ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം</em>
Information

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

മലപ്പുറം : കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനാല്‍ മലപ്പുറം ജില്ലയില്‍ നാലു ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ മൂന്നു മുതല്‍ ആറു വരെ തിയ്യതികളിലാണ് ഓറഞ്ച് അലര്‍ട്ട്.ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ, താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നതായും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ ന...
Accident

മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട യുവാവ് മരിച്ചു

മുന്നിയൂർ : മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി (21) യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന യുവാവ് ഇന്ന് അല്പം മുമ്പാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ് : ജമീല. സഹോദരൻ: അൻഷിഫ്....
Information

അവസരം നഷ്ടപ്പെടുത്തരുത് ; തിരൂരങ്ങാടി നഗരസഭ സൗജന്യ അപസ്മാര ചികിത്സാ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു ; കൂടുതല്‍ വിവരങ്ങള്‍ക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെയും കോഴിക്കോട് മെയ്ത്ര ആശുപത്രിയുടെയും സഹകരണത്തോടെ ജൂലൈ 2 ന് ഞായറാഴ്ച്ച ചെമ്മാട് തൃക്കുളം ഗവണ്മെന്റ് ഹൈസ്‌കൂളില്‍ വെച്ച് മെഗാ അപസ്മാര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാലത്ത് 10.00 മണി മുതല്‍ ഉച്ചക്ക് 2.00 മണി വരെയായി നടത്തപ്പെടുന്ന ക്യാമ്പില്‍ മെയ്ത്രയുടെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും നിര്‍ദ്ദേശങ്ങളും രോഗ നിര്‍ണ്ണയങ്ങളും ചികിത്സ പ്രതിവിധികളും ഉണ്ടായിരിക്കും. നഗരസഭാ പ്രദേശങ്ങളില്‍ അപസ്മാര രോഗത്തിന്റെ വ്യത്യസ്തങ്ങളായ ലക്ഷണങ്ങളാല്‍ പ്രയാസപ്പെടുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു നല്ല അവസരമാണ് ജൂലൈ 2 ന് നടക്കുന്നതെന്ന് ഭരണസമിതി അറിയിച്ചു. ഇത് വരെ ഈ മേഖലയില്‍ നടന്നിട്ടില്ലാത്ത വ്യത്യസ്തമായ ഒരു ക്യാമ്പിനാണ് അപസ്മാര ചികിത്സക്ക് പ്രത്യേക എപിലെപ്‌സി ഡിപ്പാര്‍ട്‌മെന്റോട് കൂടി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് മെയ്ത്രയുടെ സഹകരണത്തോ...
Education

വായനാ വസന്തം തീർത്ത അക്ഷര പുത്രിയ്ക്കൊപ്പം താഴേചിന ജി. എം. എൽ. പി സ്കൂൾ

തിരൂരങ്ങാടി : വായന മാസാചാരണത്തിന്റെ ഭാഗമായി ശതാബ്ദിയുടെ നിറവിൽ തിരൂരങ്ങാടി താഴെചിന ജി. എം. എൽ. പി സ്കൂൾ, വിദ്യാരംഗം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം പത്മശ്രീ കെ. വി. റാബിയ നിർവ്വഹിച്ചു. സ്കൂളിലെ വിദ്യാരംഗം ക്ലബ്‌ അംഗങ്ങളും പി. ടി. എ അംഗങ്ങളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായി.വൈകല്യങ്ങൾ അതിജീവിച്ച് അനേകർക്ക് അക്ഷരവെളിച്ചമേകിയും അതിജീവന പാഠം നൽകിയും നാടിന്റെ അഭിമാനമായി മാറിയ കെ. വി റാബിയ കുട്ടികൾക്ക് മുന്നിൽ വായനയുടെ വാതായനങ്ങൾ തുറന്നു വെച്ചു. ദുഷ്കരമായ പാതകൾ താണ്ടി വിജയഗാഥ തീർത്ത ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് ഏറെ പ്രചോദനം പകരുന്നവയായിരുന്നു. പുസ്തകങ്ങളിലൂടെ ലഭിച്ച വായനാനുഭൂതി കുട്ടികൾക്ക് മുന്നിൽ നേർ സാക്ഷ്യങ്ങളായി മാറി. പ്രധാനാധ്യാപിക പത്മജ. വി. അക്ഷര പുത്രിയെ പൊന്നാടയണിയിച്ചു ആദരിച്ചു. പി. ടി. എ. പ്രസിഡണ്ട്‌ അഷ്‌റഫ്‌ താണിക്കൽ മെമെന്റോ നൽകി. അവശതകൾക്ക് സാന്ത്വനമേകി വിദ്യാർഥികൾ സമാഹരിച്ച തുക ക...
Information

തൃക്കുളം ഗവൺമെൻറ് ഹൈസ്കൂളിൽ ലഹരിക്കെതിരായി ‘വിമുക്തി’ പ്രതിജ്ഞയെടുത്തു

തിരൂരങ്ങാടി : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 തിങ്കളാഴ്ച തൃക്കുളം ഗവൺമെൻറ് ഹൈസ്കൂളിൽ വിമുക്തി എന്ന പേരിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആറിൻ്റെ നേതൃത്വത്തിൽ ലഹരിക്കതിരായി പ്രതിജ്ഞ എടുത്തു. തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാനാദ്ധ്യാപിക ബീനാറാണി അധ്യക്ഷത വഹിച്ചു. എൻ.എഫ്.പി.ആർ .സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ, താലൂക്ക് പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത് സാബ് അന്റോണിയോ പൌലോ .ഷനില, സൂപ്പി,ഫഹദ് എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരെയുള്ള വിവിധ പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. എം.സി.അറഫാത്ത് പാറപ്പുറം, പ്രവീൺ കുമാർ പരപ്പനങ്ങാടി, എ.പി.അബൂബക്കർ വേങ്ങര സംസാരിച്ചു....
Feature

ബസ് കാത്തിരിപ്പ് കേന്ദ്രം സമർപ്പണവും , ആദരവും നടന്നു.

തിരൂരങ്ങാടി: ചെമ്മാട് ഹിദായ നഗർ ഒരുമ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ദാറുൽ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിക്ക് സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും,അസോസിയേഷൻ പരിധിയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുമ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. പി മജീദ് ഹാജി നിരവഹിച്ചു. വിദ്യാർത്ഥി കൾക്കുള്ള ആദരം തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ വി. വി ആയിഷുമ്മു, പി. കെ അസീസ്, പി. ടി ഹംസ, സോനാ രതീഷ് റെസിഡൻസ് ഭാരവാഹികളായ ഫൈസൽ ചെമ്മാട്, എ. വി നാസ്സർ, കെ. പി ഹബീബ് റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി....
Other

വായനാദിനത്തിൽ മാതൃക സൃഷ്ടിച്ച് പി.എം.എസ്‌.ടി കോളേജ്

തിരൂരങ്ങാടി : വായനാദിനത്തിൽ മാതൃകയായി കുണ്ടൂർ പി.എം.എസ്‌.ടി കോളേജ് വിദ്യാർത്ഥികൾ. വായനാവാരാചരണത്തിന്റെ ഭാഗമായി മലയാളം വിഭാഗവും എൻ.എസ്.എസ് യൂണിറ്റും, ലൈബ്രറി കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിപാടിയിലാണ് കോളേജ് ലൈബ്രറിയിലേയ്ക്ക് പുതിയ പുസ്തകങ്ങൾ വാങ്ങി നൽകി വിദ്യാർത്ഥികൾ മാതൃകയായത്. കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വായനാവാരത്തിന്റെ ഔപചാരിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹിം നിർവഹിച്ച് വായനാദിന സന്ദേശം നൽകി. പരന്ന വായന മനുഷ്യനെയും കാലത്തെയും വായിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുണ്ടൂർ മർക്കസ് ജന.സെക്രട്ടറി എൻ.പി ആലിഹാജി മുഖ്യപ്രഭാഷണം നടത്തി. മലയാളം ഡിപ്പാർട്ട്മെന്റ് മേധാവി കെ. സരിത അധ്യക്ഷയായിരുന്നു. കൊമേഴ്സ് വിഭാഗം മേധാവി ആർ.കെ മുരളീധരൻ, ജേർണലിസം വിഭാഗം മേധാവി ലിഖിത, കോളേജ് ലൈബ്രേറിയൻ സി.സാബിക്, ജേർണലിസം വിദ്യാർത്ഥി മുഹമ്മദ് ഫാരിസ് എന്നിവർ സംസാരിച്ചു. എൻ.എസ്‌.എസ്‌ പ്രോഗ...
Information

വി.ജെ.പള്ളിയിലെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം കേരള ന്യൂനപക്ഷ, ഹജ്ജ്-വഖഫ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി സബ്ജില്ലയിലെ ഏറ്റവും വലിയ എയ്ഡഡ് വിദ്യാലയമായ വി.ജെ.പള്ളി.എ.എം.യു.പി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്താന്‍ സര്‍ക്കാരിനോട് പരിപാടിയില്‍ സ്കൂള്‍ അതികൃതര്‍ ആവശ്യപ്പെട്ടു. സമസത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, കുട്ടിഹസ്സന്‍ ദാരിമി, മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ ജാഫര്‍ വെളിമുക്ക്, സല്‍മ നിയാസ്, പി.പി സഫീര്‍, മാനേജര്‍ ഹാജി.പി.കെ.മുഹമ്മദ്, പ്രധാനാധ്യാപകന്‍ എം.കെ ഫൈസല്‍, പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ, പി.ടി...
Information

തെരുവ് നായയില്‍ നിന്നും വിദ്യാർത്ഥിയെ രക്ഷിച്ച യുവാവിനെ മുസ്ലിം യൂത്ത്‌ലീഗ് ആദരിച്ചു

തിരൂരങ്ങാടി: മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെ അക്രമിക്കാനായി ഓടിയടുത്ത തെരുവ് നായയില്‍ നിന്നും അതി സാഹസികമായി കുട്ടിരക്ഷിച്ച് വൈറലലായ തിരൂരങ്ങാടി സ്വദേശി മുല്ലക്കോയയെ മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആദരിച്ചു. സാമൂഹിക ബോധം, സമര യൗവ്വനം എന്ന ശീര്‍ഷകത്തില്‍ മണ്ഡലം കമ്മിറ്റി നടത്തുന്ന ഗ്രാമയാത്രയിലാണ് യുവാവിനെ ആദരിച്ചത്. സ്വജീവന്‍ പണപ്പെടുത്തിയും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന്റെ ധീരത പ്രശംസിക്കപ്പെടേണ്ടതും തെരുവ് നായകളുടെ അക്രമണം തടയുന്നതിനും പെരുപ്പം ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യൂത്ത്‌ലീഗ് അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പരിസരത്ത് നടന്ന ആദരിക്കല്‍ സംഗമം മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.എം സാലിം അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് മുല്ലക...
Information

തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും മൂന്നാം ക്ലാസുകാരനെ രക്ഷിച്ച യുവാവിന് സ്‌കൂളിന്റെ ആദരം

തിരൂരങ്ങാടി : തിരൂരങ്ങാടി കെസി റോഡില്‍ മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥി തെരുവുനായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ മറ്റത്ത് മുല്ലക്കോയയെ ഒയുപി സ്‌കൂള്‍ ആദരിച്ചു. എംകെ ഫൈസലിന്റെ മകന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റസലിനെ സമയോചിതമായ ഇടപ്പെടലിലൂടെയാണ് മുല്ലക്കോയ രക്ഷപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് വിദ്യാര്‍ത്ഥിയെ കടിക്കാന്‍ തെരുവുനായ പിന്നാലെ ഓടിയത്. റസലിന്റെ നിലവിളിയും നായയുടെ ശബ്ദവും കേട്ടാണ് മുല്ലക്കോയ വീടിനകത്തു നിന്നും ഓടിയെത്തിയത്. നായക്ക് മുന്നില്‍ നിസ്സഹായനായി ഭയപ്പെട്ടു നില്‍ക്കുന്ന റസലിനെ കടിക്കാനായി നായ അടുത്തേക്കെത്തിയപ്പോള്‍ മിന്നല്‍ വേഗത്തിലായിരുന്നു മുല്ലക്കോയ നായയെ ഓടിച്ചു വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. പിന്നാലെ മുല്ലക്കോയയുടെ പ്രവൃത്തിക്ക് നാനാഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമായിരുന്നു. ഇതിന്റെ തുട...
Information

തെയ്യാലിങ്ങല്‍ എസ് എസ് എം എച്ച് എസ് എല്‍ എ സില്‍ ഇ.ഡി.ബള്‍ബ് നിര്‍മ്മാണ പരിശീലനം

തിരൂരങ്ങാടി: കേന്ദ്ര-സംസ്ഥാന ഊര്‍ജ്ജ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി തെയ്യാലിങ്ങല്‍ എസ് എസ് എം എച്ച് എസ് എസില്‍ വച്ച് നന്നമ്പ്ര പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ എല്‍.ഇ .ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം നല്‍കി. ഹെഡ് മാസ്റ്റര്‍ ചാക്കോ എന്‍ സി അധ്യക്ഷത വഹിച്ചു. എസ്. ഇ.പി മലപ്പുറം ജില്ലാ കോ-ഓഡിനേറ്റര്‍ സാബിര്‍ മലപ്പുറം പരിശീലനത്തിന് നേതൃത്വം നല്‍കി. വാര്‍ഡ് മെംബര്‍ പ്രസന്നകുമാരി, പ്രിന്‍സിപ്പാള്‍ ബിജു എബ്രഹാം, എസ്.സി.പി കോ-ഓഡിനേറ്റര്‍ ശ്രീലേഖ, കുടുംബശ്രീ സി ഡി ഒ ഷൈനി എന്നിവര്‍ പ്രസംഗിച്ചു....
Accident

മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും പോയ കൊട്ടിയൂര്‍ തീര്‍ഥാടന സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു ; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : കൊട്ടിയൂര്‍ ക്ഷേത്ര തീര്‍ഥാടന സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് നിരവധി പേര്‍ക്ക് പരുക്ക്. 15 പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ 9:45നാണ് അപകടം. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് കൊട്ടിയൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് പെരളശ്ശേരിയിലേക്ക് പോയതാണ് ബസ്സ്. കൂത്തുപറമ്പിനടുത്ത് മാനന്തേരി പാക്കിസ്ഥാന്‍ പീടികയില്‍ വച്ച് എതിരെ വന്ന കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇടിക്കുകയായിരുന്നു. ബസ് യാത്രക്കാര്‍ക്കും കാത്തിരിപ്പുകേന്ദ്രത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. രണ്ട് ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു.ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ കണ്ണൂര്‍ തലശ്ശേരി ആശ...
Information

ചുള്ളിപ്പാറ ഗ്ലോബൽ കെ.എം.സി.സി. സ്നേഹാദരം സംഘടിപ്പിച്ചു

ചുള്ളിപ്പാറ : തിരൂരങ്ങാടി ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി ,പ്ലസ് ടു വിജയികളായവരെയും ഹൈസ്കൂൾ ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിൽ പി.എസ്.സി.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നിസാർ അലി കൂർമത്ത് എന്നിവരെ സ്നേഹാദരം നൽകി ആദരിച്ചു. ചുള്ളിപ്പാറ എ.എം.എൽ.പി.സ്കൂളിൽ നടന്ന പരിപാടി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉൽഘാടനം ചെയ്തു.ഡിവിഷൻ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദലി ചുള്ളിപ്പാറ അദ്ധ്യക്ഷ്യം വഹിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി,വൈസ് ചെയർപേഴ്സൺ സി.പി.സുഹറാബി,യു.എ.റസാഖ്,കൗൺസിലർമാരായ പി.കെ.മെഹ്ബൂബ്,സഹീർ വീരാശ്ശേരി എന്നിവർ പ്രസംഗിച്ചു.എ.പി.മുജീബ് സ്വാഗതവും എം.കെ. അബ്ദുറസ്സാഖ് നന്ദിയും പറഞ്ഞു. തുമ്പിൽ അലവി ഹാജി, തലാപ്പിൽ മുഹമ്മദ് കുട്ടി, യൂസുഫ് കോറോണത്ത്, ടി.കെ.വഹാബ്, ഫൈസൽ ചെമ്മല, സിദ്ധീഖ്. എ.പി.പി.സി.നാസർ, കെ.ഹംസകുട്ടി ഹാജി നേത്രത്വം നൽ...
Information

കെ.ടി മുഹമ്മദ് കുട്ടി & എ.വി മുഹമ്മദ് അനുസ്മരണ സംഗമവും, ഇശൽ നിലാവും ജൂൺ 30 ന്, തിരൂരങ്ങാടിയിൽ

മാപ്പിള സാഹിത്യ - കലാ മേഖലക്ക് അതുല്ല്യ സംഭാവനകൾ അർപ്പിച്ച പ്രതിഭകളുടെ സ്മരണാർത്ഥം കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമവും ജീവകാരുണ്യ -കലാ സാംസ്കാരിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന പ്രമുഖ വ്യക്തിത്ത്വങ്ങൾക്കുള്ള സ്നേഹാദരവും കേരളത്തിലെ പ്രമുഖ മാപ്പിളപ്പാട്ട് ഗായകർ പങ്കെടുക്കുന്ന ഇശൽ നിലാവും ജൂൺ 30 ന്, തിരൂരങ്ങാടിയിൽ വെച്ച് സംഘടിപ്പിക്കുവാൻ മാപ്പിള കലാ അക്കാദമി ചാപ്റ്റർ ഓഫീസിൽ ചേർന്ന മെംബർമാരുടെ യോഗം തീരുമാനിച്ചു. ചാപ്റ്റർ പ്രസിഡന്റ് സിദ്ധീഖ് പനക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേരള മാപ്പിള കലാ അക്കാദമി സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് എ.കെ മുസ്തഫ തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു.അശ്റഫ് മനരിക്കൽ, സി.പി ഇസ്മായിൽ, പി.കെ അസീസ്, ഇസ്സു ഇസ്മായിൽ ഉള്ളാട്ട്, അബ്ദുൽ സലാം മച്ചിങ്ങൽ, സമീർ വലിയാട്ട്, റഷീദ് വെള്ളിയാമ്പുറം, ഷംസുദ്ധീൻ മാസ്റ്...
Information

പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക ; എസ് വൈ എസ് എക്കോ സല്യൂട്ട് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം സംഘടിപ്പിക്കുന്ന തിരൂരങ്ങാടി സോണ്‍ എക്കോ സല്യൂട്ട് സംഘടിപ്പിച്ചു. കരിപറമ്പ് ടൗണില്‍ നടന്ന പരിപാടി തിരൂരങ്ങാടി മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി പി ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്തു. 'പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക' എന്ന പ്രമേയത്തില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ വാരത്തോടനുബന്ധിച്ച് നടന്ന പരിപാടിക്ക് സോണ്‍ പ്രസിഡന്റ് സുലൈമാന്‍ മുസ്ലിയാര്‍ വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് സോണ്‍ തലങ്ങളില്‍ എക്കോ സല്യൂട്ട് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ഫല വൃക്ഷതൈകളുടെ വിതരണവും സോണ്‍ പരിധിയിലെ യുവ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നടന്നു. ...
Politics

പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം ജനവഞ്ചനയുടെ രണ്ട് വര്‍ഷം ; എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം കമ്മറ്റി പ്രതിഷേധം റാലിയും വിചാരണ സദസ്സും സംഘടിപ്പിച്ചു

തിരുരങ്ങാടി : പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം ജനവഞ്ചനയുടെ രണ്ട് വര്‍ഷം എന്ന ക്യാമ്പയിനുമായി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തികൊണ്ടിരിക്കുന്നതിന്റെ ഭാഗമായി എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം കമ്മറ്റി പ്രതിഷേധം റാലിയും വിചാരണ സദസ്സും പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ചു. പരിപാടി മലപ്പുറം ജില്ലാ സെക്രട്ടറി ഷരിഖാന്‍ മാഷ് ഉദ്ഘാടനം ചെയ്തു. ജനവഞ്ചനയുടെ രണ്ടുവര്‍ഷം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാറിന്റെ നികുതി കൊള്ളയും മലബാറിലെ വിദ്യാഭ്യാസ മേഖലയില്‍ നേരിട്ട് കൊണ്ടിരിക്കുന്ന കുറ്റകരമായ വേചനത്തിനെതിരെ ഈ സാഹചര്യം നിലനില്‍ക്കുമ്പോഴും അഴിമതിയിലും കുടുംബമൊത്ത് കോടികള്‍ ചിലവാക്കിക്കൊണ്ട് വിദേശയാത്രകള്‍ ഈ സര്‍ക്കാറിന്റെ ജന വഞ്ചനയുടെ രാഷ്ട്രീയം നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റവും പിണറായിയുടെ ധൂര്‍ത്തുമാണ് തുടര്‍ ഭരണത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്...
Feature

പന്താരങ്ങാടി ലക്ഷം വീട് കോളനി റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : തിരുരങ്ങാടി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 3-ല്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പണിതീര്‍ന്ന പന്താരങ്ങാടി ലക്ഷം വീട് കോളനി റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം തിരുരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെപിഎ മജ്ജീദ് നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി അധ്യക്ഷം വഹിച്ച പരിപാടിയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സിപി സുഹറാബി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇസ്മായില്‍ സിപി, ഇക്ബാല്‍ കല്ലുങ്ങല്‍, സുജിനി മുളമുക്കില്‍, വാഹീദ ചെമ്പ, എടി. ഉണ്ണി, കൗണ്‍സിലര്‍മാരായ മുസ്തഫ പാലാത്ത്, റസാഖ് ഹാജി ചെറ്റാലി, കെടി ബാബുരാജ്, സോന രധീഷ്, എം ഹസ്സന്‍ ഹാജി, വിപി ഹുസ്സൈന്‍ ഹാജി, പിഎന്‍ സുന്ദര്‍രാജന്‍, ആഷിഖ് സുറുമഞ്ചേരി, പ്രകാശന്‍ പാറപ്പുറം, ബൈജു കെ, ഗഫൂര്‍ കരിവീടന്‍, റഹീസ് ബാബു, സി വത്സല, താപി കബീര്‍, എന്നിവര്‍ സംസാരിച്ചു...
Education, Information

പ്ലസ് വണ്‍ സീറ്റ് ക്ഷാമം ; എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

തിരൂരങ്ങാടി: പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കാറായിട്ടും മലബാര്‍ ജില്ലകളിലെ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി മൂന്നിയൂര്‍ പാറക്കടവില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം നിഷേധിക്കുന്നതിനെതിരെ വിവിധ സമരപരിപാടികളാണ് എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സുഹൈല്‍ പാറക്കടവ്, ഷഫീഖ് പുളിക്കല്‍, അന്‍സാര്‍ ചുക്കാന്‍, നൗഷാദ് കൂമണ്ണ, അയിക്കര ലത്തീഫ്, ഹാഫിസ് ഇരുമ്പുചോല, മുഹ്യിദ്ധീന്‍ ചാന്ത്, സല്‍മാന്‍ ജുനൈദ്, സമീര്‍ എം സി, അദ്‌നാന്‍ ഹുദവി, റഹൂഫ് ബാഖവി, ഫൈസല്‍ ഫൈസി, റഫീഖ് കടുവള്ളൂര്‍, ഇര്‍ഫാന്‍ മുട്ടിച്ചിറ, സൈതലവി എന്നിവര്‍ നേതൃത്വം നല്‍കി....
Information

തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് കായാ കല്‍പ്പ അവാര്‍ഡ് ; സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

തിരൂരങ്ങാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കായാ കല്‍പ്പ അവാര്‍ഡ് നേടിക്കൊടുക്കുന്നതിന് പ്രയത്‌നിച്ച തിരൂരങ്ങാടിയിലും പരിസരത്തുമുള്ള സന്നദ്ധ - -സാംസ്‌കാരിക-സാമൂഹിക -രാഷ്ട്രീയ സംഘടന പ്രതുനിധികളെയും ട്രോമ കെയര്‍, ക്‌ളബ്ബുകള്‍, ചാരിറ്റി സംഘടനകള്‍, വിവിധ മേഖലയില്‍ ഉള്ള വ്യക്തികളെയും ആദരിച്ചു. തിരൂരങ്ങാടി നഗരസഭയും ആശുപത്രി മാനേജിങ് കമ്മിറ്റിയും സംയുക്തമായി താലൂക്ക് ആശുപത്രി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രൗഢമായ സദസ്സില്‍ നിയോജക മണ്ഡലം എം എല്‍ എ. കെ പി എ മജീദ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. ആരോഗ്യ കാര്യ സമിതി ചെയര്‍മാന്‍ സിപി ഇസ്മായില്‍ സ്വാഗതവും വിഷയാവതരണവുംനടത്തി. ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സിപി സുഹ്റാബി,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, എം സുജിനി, വഹീദ ചെമ്പ, കൗണ്‍സിലര്‍മാരായ കക്കടവ...
Accident

ചെറുമുക്കിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കത്താഴത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്. മമ്പുറം വി കെ പടിയിലെ കമ്പിളി മുഹമ്മദ് കോയയുടെ മകൻ സലാഹുദ്ദീൻ (22) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 നാണ് അപകടം. തിരൂരിലേക്ക് പോകുമ്പോഴാണ് അപകടം. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Information

തിരൂരങ്ങാടി ഒ.യു .പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

തിരൂരങ്ങാടി ഒ.യു .പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കാരാടൻ റഷീദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി.പി ഹബീബ, യതീംഖാന അഡ്മിനിസ്ട്രർ എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, മുസ്തഫ ചെറുമുക്ക്, പി.കെ ജമീല ടീച്ചർ എന്നിവർ സംബന്ധിച്ചു. പ്രധാനധ്യാപകൻ പി.അഷ്റഫ് മാസ്റ്റർ സ്വാഗതവും വി.ഇബ്രാഹീം മാസ്റ്റർ നന്ദിയും പറഞ്ഞു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരവും ചിത്രരചന മത്സരവും നടന്നു....
Information

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ തിരൂരങ്ങാടി ഖാസി

തിരൂരങ്ങാടി ഖാസിയായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു. തിരൂരങ്ങാടി ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ഖാസി ബൈഅത് ചടങ്ങില്‍ കമ്മിറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ഇ.പി ബാവ ഹാജി തങ്ങളെ ഖാസിയായി ബൈഅത് ചെയ്തു. പ്രസിഡണ്ട് അബ്ദുസ്സമദ് ഹാജി കോരങ്കണ്ടന്‍ സ്ഥാന വസ്ത്രം അണിയിച്ചു.സാമൂഹികമായി നല്ല ഐക്യത്തോടെയും ആശയാദര്‍ശങ്ങള്‍ മുറുകെ പിടിച്ചും ആത്മീയ വൈജ്ഞാനിക മേഖലയില്‍ പുരോഗതി കണ്ടെത്തിയും മുസ്ലിംകള്‍ക്ക് മുന്നേറാനുള്ള കേന്ദ്രങ്ങളായി മഹല്ലുകള്‍ മാറണമെന്നും നേതൃത്വത്തിന് പിന്നില്‍ ഉറച്ച് നില്‍ക്കണമെന്നും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടുമ്പോഴാണ് സമൂഹത്തില്‍ വിശ്വാസ്യത ഉണ്ടാകുന്നതെന്നും തങ്ങള്‍ പറഞ്ഞു. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട് പ്രഭാഷണം നടത്തി. എസ്.എം.എഫ് ജില്ലാ സെക്രട്ടറി സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി ,സ്വലാഹുദ്ധീന്‍ ഫൈസി വെന്നയൂര്‍, ഇസ...
Information

കരുതലിന്റെ കൈത്താങ്ങ് ഇനി മുനീറിലേക്കും

തിരൂരങ്ങാടി : ഭിന്നശേഷിക്കരനായ ചുള്ളിപ്പാറ സ്വദേശി സിറാജുൽ മുനീറിന്റെ രണ്ട് വൃക്കകളും തകരാറിലാണ്. നാല് വർഷത്തോളമായി ചികിത്സ തുടങ്ങിയിട്ട്. കഴിഞ്ഞ നാലു വർഷമായി ഡയാലിസിസ് ചെയ്യുകയാണ്. ചികിത്സാ ചെലവിന് ധനസഹായം ലഭിക്കുന്നതിനായാണ് മുനീറിന്റെ കുടുംബം അദാലത്ത് വേദിയിൽ എത്തിയത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു തുടക്കത്തിൽ ഡയാലിസിസ് ചെയ്തിരുന്നത്. എന്നാൽ ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യാനുള്ള ചെലവ് കൂടിയതിനാൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറുകയായിരുന്നു. മാതാപിതാക്കളും ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി ഓട്ടോ ഡ്രൈവറായ മുനീറിന്റെ പിതാവ് കുഞ്ഞുമൊയ്തീൻ ആണ്. മുനീറിന്റെ പരാതി പരിഹരിക്കാൻ വേണ്ട തുടർനടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ഉറപ്പുനൽകി....
Information

മഴവില്‍ ഫെസ്റ്റിവല്‍ ഫന്റാസിയ ജില്ലാ ഉദ്ഘാടനം മൂന്നിയൂരില്‍ നടന്നു

തിരൂരങ്ങാടി: അവധിക്കാലത്തു യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന മഴവില്‍ സംഘം ഫെസ്റ്റിവല്‍ ഫന്റാസിയ ജില്ലാ ഉദ്ഘാടനം മൂന്നിയൂര്‍ യു എച് നഗറില്‍ നടന്നു. ഫന്റാസിയ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്‍ അബ്ദുല്ല സഖാഫി നിര്‍വഹിച്ചു. പഠനം, ആസ്വാദനം എന്നിവയാടങ്ങുന്ന സെഷനുകളാണ് ക്യാമ്പില്‍ നടക്കുക. മൂല്യബോധവും പ്രചോദനവും അടങ്ങുന്ന വീഡിയോ പ്രദര്‍ശിപ്പിക്കും. ജില്ലയിലെ 859 യൂണിറ്റുകളിലും ഫെസ്റ്റിവല്‍ ഫന്റാസിയ നടക്കും. വ്യത്യസത രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹസന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാലിം സഖാഫി, എക്‌സിക്യൂട്ടീവ് അംഗം സിറാജ് സഖാഫി, സംസാരിച്ചു....
Information, Other

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റിനെ ആദരിച്ചു

തിരൂരങ്ങാടി : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ. മൊയ്തീന്‍ കോയ യെ യംഗ് മെന്‍സ് ലൈബ്രറി വൈസ് പ്രസിഡന്റ് കെ.പി. അബ്ദുല്‍ അസീസ് മാസ്റ്ററും ഡോ. ഫാത്തിമ റഫയെ അരിമ്പ്ര മുഹമ്മദ് മാസ്റ്ററും മൊമെന്റ്റോ നല്‍കി ആദരിച്ചു. തിരൂരങ്ങാടി. നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. മുഹമ്മദലി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ ഹജ്ജിന് പോവുന്ന ഐ അബ്ദുസ്സലാം, അബ്ദു റസാഖ് മാസ്റ്റര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. റഷീദ് പരപ്പനങ്ങാടി, എം.പി. അബദുല്‍ വഹാബ് , പി.എം. അഷ്‌റഫ് , കാരാടന്‍ കുഞ്ഞാപ്പു,ടി.കെ. റഷീദ്, സി എച്ച്. ഖലീല്‍, ഫിറോസ് ഖാന്‍ , അബ്ദുല്‍ ഗഫൂര്‍ , സി.എച്ച് ബഷീര്‍, വി ഇസ്മായില്‍ പൂങ്ങാടന്‍ മുസ്തഫ ...
Accident

വിദ്യാര്‍ത്ഥിയെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടക്കൽ : വിദ്യാര്‍ത്ഥിയെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൊന്മള തലകാപ്പ് സ്വദേശി കടക്കാടന്‍ ഖാസിമിന്റെ മകന്‍ മുഹമ്മദ് ഹംദാനെ (13) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചക്കാണ് സംഭവം. മോട്ടോർ ഓണാക്കാൻ പോയ ഹംദാനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പറമ്പിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിലാണ് ഹംദാനെ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍...
Health,

പെരിന്തല്‍മണ്ണ താലൂക്ക്തല അദാലത്ത് 18 ന്, തിരൂരങ്ങാടിയില്‍ 25 ന്

തിരൂരങ്ങാടി : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്ത് നാളെ (മെയ് 18) പെരിന്തല്‍മണ്ണയില്‍ നടക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുന്ന അദാലത്ത് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിലാണ് നടക്കുക. തിരൂരില്‍ 22ന് വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളിലും പൊന്നാനിയില്‍ 23ന് എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തിലും തിരൂരങ്ങാടിയില്‍ 25ന് തൃക്കുളം ഗവ. ഹൈസ്‌കൂളിലും കൊണ്ടോട്ടിയില്‍ 26ന് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലുമാണ് താലൂക്ക് തല അദാലത്തുകള്‍ നടത്തുന്നത്....
Sports

വേള്‍ഡ് മിക്‌സ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ താരങ്ങളെ ടീം കൈസണ്‍ തിരൂരങ്ങാടി ആദരിച്ചു

തിരൂരങ്ങാടി : കാശ്മീരില്‍ നടന്ന വേള്‍ഡ് മിക്‌സ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ സ്വദഖത്തുള്ള ചെറുമുക്കിനെയും ഫാസിൽ കക്കാടിനെയും ടീം കൈസണ്‍ തിരൂരങ്ങാടി ആദരിച്ചു. ടീം കൈസന്റെ സ്‌നേഹാദരം തിരുരങ്ങാടി മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാലക്കല്‍ ബാവയും നന്നമ്പ്ര കൗണ്‍സിലര്‍ സിദീഖ് ഒള്ളക്കനും ചേര്‍ന്ന് കൈമാറി. ടീം കൈസണ്‍ മെമ്പേഴ്‌സ് സന്നിഹിതരായിരുന്നു...
Other

പ്രവാസി ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മലയാളി ദമ്പതികള്‍

തിരൂരങ്ങാടി: സമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇ സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത അംഗീകാരമായ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച ആദ്യ ദമ്പതികള്‍ മലപ്പുറത്ത് നിന്നുള്ള അബ്ദുല്‍ സലാം, ഫൈറൂസ് ദമ്പതികള്‍. മലപ്പുറം കൊളത്തൂര്‍ സ്വദേശി അബ്ദുല്‍ സലാം പള്ളിത്തൊടിയും പാണക്കാട് സ്വദേശിനീ ഫൈറൂസ് നന്നമ്പറ്റയുമാണ് ഈ അപൂര്‍വ്വ ഭാഗ്യം സിദ്ദിച്ച ദമ്പതികള്‍. 12 വര്‍ഷമായി ഷാര്‍ജയില്‍ സ്ഥിര താമസക്കാരായ ഇവരുടെ യു എ ഇ റെഡ് ക്രെസെന്റ് വോളന്റീയര്‍ ആയി നിസ്വാര്‍ത്ഥമായ സേവനം മുന്‍ നിര്‍ത്തിയും പ്രത്യേകിച്ചു കോവിഡ് കാലത്തെ നിര്‍ഭയമായ ഇടപെടലുകള്‍ കണക്കിലെടുത്തുമാണ് യു എ ഇ സര്‍ക്കാര്‍ ഈ അംഗീകാരത്തിനായി ഇവരെ തിരഞ്ഞെടുത്തത്. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും അഭിനന്ദന പ്രാവാഹം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന ഫൈറൂസ് കലാ രംഗത്ത് മികവ് തെളിയിച്ച പ്രതിഭയും തിരൂരങ്ങാടി പി എസ് എം ഒ കോളേജില്‍ നിന്നു ചരിത്രത്തില്‍ ബിരുദവും ബി...
Accident

കക്കാട് സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് അപകടം ; വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂരങ്ങാടി : സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് അപകടം, ലോറിക്കടിയിലേക്ക് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8 ന് ദേശീയപാതയില്‍ കക്കാട് ആണ് അപകടം. ലോറി തട്ടി സ്‌കൂട്ടറില്‍ നിന്ന് വിദ്യാര്‍ത്ഥി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി ടയര്‍ കയറും മുമ്പ് ഉരുണ്ട് പുറത്തേക്ക് വന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു....
error: Content is protected !!