Tag: Tortured

മൂന്നിയൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി
Information

മൂന്നിയൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

തിരൂരങ്ങാടി : മൂന്നിയൂരില്‍ പാറക്കാവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. മൂന്നിയൂര്‍ പാറക്കാവ് സ്വദേശി ഓട്ടോ ഡ്രൈവറായ ജയനെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധികാരികള്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട ശേഷം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഢനവിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി ജയന്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു....
Crime

മലപ്പുറത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്. ആലപ്പുഴ സ്വദേശിനി നല്‍കിയ പരാതിയിലാണ് എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വിവാഹ വാഗ്ദാനം നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയത്. സംഭവം നടന്നത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലായത് കൊണ്ട് കേസ് അവിടേക്ക് കൈമാറുകയായിരുന്നു. ഒരു മാസം മുമ്പ് കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു....
Information

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു ; മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. കാസര്‍കോട് മുളിയാറിലെ മുസ്ലിം ലീഗ് നേതാവും പഞ്ചായത്ത് അംഗവുമായ എസ്.എം മുഹമ്മദ് കുഞ്ഞിയെ ആണ് പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ പൊവ്വല്‍ സ്വദേശി തയിഷീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ 11-ന് രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം. കഴിഞ്ഞ മെയ് 21നാണ് ആദൂര്‍ പൊലീസ് പതിനാലുകാരന്റെ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് കുഞ്ഞിക്കെതിരെ കേസെടുത്തത്. പരാതിക്കാരനായ കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ആദൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മയക്കുമരുന്ന് നല്‍കി തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പരാതി. വീട്ടിനടുത്തുള്ള ക്രഷറില്‍ കൊണ്ടുപോയാണ് മുഹമ്മദ് കുഞ്ഞി പതിനാലുകാരനെ പീഡിപ്...
Crime

എട്ട് വയസുകാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവ്

കൊച്ചി: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കൊല്ലം പരവൂര്‍ സ്വദേശി അനില്‍കുമാറിനെയാണ് ശിക്ഷിച്ചത്. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ഫെബ്രുവരിയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന കുട്ടിയെ അവിടത്തെ സെക്യൂരിറ്റി ജീവനക്കാരനായ പ്രതി പീഡിപ്പിക്കുകയായിരുന്നു. അമ്മയോടെ കുട്ടി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്....
Crime

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട് : ചാലിശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. പെരുമണ്ണൂര്‍ സ്വദേശി മുബഷിറിനെയാണ് (23) മലപ്പുറത്ത് നിന്ന് പോലീസ് പിടികൂടിയത്. പ്രതിക്ക് പെണ്‍കുട്ടിയുമായി നേരത്തെ ഓണ്‍ലൈന്‍ വഴി സൗഹൃദമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെയാണ് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ ചാലിശ്ശേരി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു, തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഇന്നലെ എടപ്പാള്‍ ചങ്ങരംകുളത്ത് നിന്നാണ് പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയ ചാലിശ്ശേരി സ്വദേശി ഷബിലാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് മറ്റു പെണ്‍കുട്ടികളുമായും ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു....
Information

11 കാരിയെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചു ; 56 കാരന്‍ പിടിയില്‍

ആലപ്പുഴ: മാരാരിക്കുളത്ത് 11 കാരിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍56 കാരന്‍ അറസ്റ്റില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2-ാം വാര്‍ഡില്‍, പൊള്ളേത്തൈ ചിത്തിര വീട്ടില്‍ രാജേഷ് കുമാറി (56)നെ അറസ്റ്റ് ചെയ്തത്. പോക്‌സോ കേസില്‍ കേസെടുത്തത് അറിഞ്ഞ് ഒളിവിലിരുന്ന പ്രതിയെ മണ്ണഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. മാരാരിക്കുളം സ്വദേശിയായ 11 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതിയുടെ വസതിയില്‍ കൊണ്ട് പോയി പ്രതി പല തവണ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കാര്യം കുട്ടി വെളിപ്പെടുത്തയതോടെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ മോഹിത് പി കെ പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ഒളിവില്‍ പോയ പ്രതിയെ എറണാകുളത്ത് വെച്ച് മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ മോഹിത് പി കെ യുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജു കെ ആര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ന...
Information

കൊണ്ടോട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് ഉറക്ക ഗുളിക നല്‍കി പീഡിപ്പിച്ചു ; ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍

കൊണ്ടോട്ടി : കൊണ്ടോട്ടിയിലെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് ഉറക്ക ഗുളിക നല്‍കി ലൈംഗിക അതിക്രമം നടത്തിയ ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മുഹമ്മദ് ബഷീര്‍ ആണ് പിടിയിലായത്. ഫുട്‌ബോള്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന മറ്റേതെങ്കിലും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് ഫുട്‌ബോള്‍ ട്രെയിനിങ് ക്യാമ്പ് ഉണ്ടെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കൂടെ കൂട്ടിയത്. യാത്ര മധ്യേ ക്യാമ്പ് മാറ്റി വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയും കുട്ടിയെ വീട്ടില്‍ കൊണ്ട് വിടുന്നതിന് പകരം കൊണ്ടോട്ടിയിലെ ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിക്കുകയുമായിരുന്നു. ബഷീര്‍ മുറിയില്‍ നിന്ന് പുറത്തു പോയ തക്കം നോക്കി ബഷീറിന്റെ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടി വീട്ടുകാരെ വിവരമറിയി...
Crime, Information

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചു ; കാമുകനും രണ്ട് യുവതികളുമടക്കം 5 പേര്‍ പിടിയില്‍

തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും രണ്ട് യുവതികളുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. എറണാകുളം കാലടി സ്വദേശികളായ അഖിലേഷ് സാബു, അജിന്‍സാം, ജിതിന്‍ വര്‍ഗീസ്, ശ്രുതി സിദ്ധാര്‍ത്ഥ്, പൂര്‍ണ്ണിമ ദിനേഷ് എന്നിവരെയാണ് പാറശാല പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 17 ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കളിയിക്കാവിളയില്‍ എത്തിയ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കരയിലെ ഒരു ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കാമുകന്റെ ഫോണ്‍ ഓഫ് ആയതിനാല്‍ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പാറശാല പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാമത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാമു...
Information

മിഠായി നല്‍കി ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 64 കാരന്‍ പിടിയില്‍

എറണാകുളം: മിഠായി നല്‍കി ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. എരൂര്‍ വെട്ടില്‍ക്കാട്ടില്‍ വീട്ടില്‍ തങ്കപ്പനാണ് (64) അറസ്റ്റിലായത്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകവെ പെണ്‍കുട്ടിക്ക് മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് പല ദിവസങ്ങളിലായി പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്ന പരാതിയിന്മേല്‍ ഹില്‍പാലസ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹില്‍പാലസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Crime, Information

ചികിത്സക്കെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ; കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് ചാലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. ചാലപ്പുറത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. സിഎം അബൂബക്കറാണ് (78) പോക്സോ കേസില്‍ അറസ്റ്റിലായത്. പ്രതിയെ കസബ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരമായി ഇവിടെ ചികിത്സയ്ക്കെത്തിയിരുന്ന പെണ്‍കുട്ടിയെ ചികിത്സയുടെ ഭാഗമായുള്ള പരിശോധന എന്ന വ്യാജേന ഇയാള്‍ ഉപദ്രവിച്ചിരുന്നു. കഴിഞ്ഞ ദിവസം സഹോദരിയോടൊപ്പം ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ഡോക്ടര്‍ ഉപദ്രവിക്കുന്നതായി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. അബൂബക്കര്‍ ഇത്തരം സ്വഭാവ വൈകല്യമുള്ളയാളാണെന്നും മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു. എന്നാല്‍ അബൂബക്കറിനെതിരെ...
Crime, Information

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ചു ; രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് വ്യത്യസ്ത കേസുകളില്‍ രണ്ട് യുവാക്കളെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26), മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് പിടികൂടിയത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രണ്ടു കേസുകളിലും 16 വയസുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. നിലമ്പൂര്‍ സി ഐ പി വിഷ്ണു, എസ്‌ഐ ടി എം സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്....
Calicut, Crime, Information

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച അറ്റന്‍ഡര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അറ്റന്‍ഡര്‍ പിടിയില്‍. വടകര മയ്യന്നൂര്‍ സ്വദേശി ശശിധരനാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. ശനിയാഴ്ച രാവിലെയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്. മറ്റൊരു രോഗിയെ പരിചരിക്കാന്‍ ജീവനക്കാര്‍ പോയ സമയത്തായിരുന്നു അറ്റന്‍ഡര്‍ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അര്‍ദ്ധബോധാവസ്ഥയായതിനാല്‍ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് സ്വബോധത്തിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡി. കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ ആഭ്യന്...
Crime, Information

14 കാരനെ ബലമായി കടത്തി കൊണ്ടു പോയി പീഡിപ്പിച്ചു ; 53കാരന് 16 വര്‍ഷം തടവും പിഴയും ശിക്ഷ

മലപ്പുറം: 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് 16 വര്‍ഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുലാമന്തോള്‍ വളപുരം, അങ്ങാടിപറമ്പ് ഊത്തക്കാട്ടില്‍ മുഹമ്മദ് ശരീഫ് എന്ന ഉസ്മാന്‍ ശരീഫിനെ ( 53) പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്. പ്രതിയെ പെരിന്തല്‍മണ്ണ സബ് ജയില്‍ മുഖേന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും. 2019 ലാണ് കേസിനാസ്പദമായ അതിക്രമം നടന്നത്. 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി ശരീഫ് പീഢിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൊളത്തൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. ഇന്‍സ്‌പെക്ടര്‍ മധു ആണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഐ.പി സി 366 -പ്രകാരം രണ്ട് വര്‍ഷം കഠിന തടവും 10000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കഠിന തടവും , ഐ.പി സി 37 പ്രകാരം പ്രകാരം 7 വര്‍ഷം കഠിന തടവും...
Other

പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്

പള്ളിമുറിയില്‍ വച്ച് ആറാം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിന തടവ്. മഞ്ചേരി എളങ്കൂര്‍ ചെറുകുളം കിഴക്കുപറമ്പില്‍ സുലൈമാനെയാണ് വിവിധ വകുപ്പുകളിലായി 37.5 വര്‍ഷം കഠിന തടവും 80000 രൂപ പിഴയും തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് സി ആര്‍ ദിനേഷ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 34 മാസം കഠിന തടവ് അധികമായി അനുഭവിക്കണം. പിഴ അടച്ചാല്‍ 70000 രൂപ കേസിലെ ഇരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി. 2015 ഏപ്രില്‍ മാസമാണ് കേസിന് ആധാരമായ സംഭവം നടന്നത്. പള്ളിയിലെ ഒരു മുറിയില്‍ വെച്ച് മദ്റസ അധ്യാപകനായ പ്രതി പതിനാലുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കല്‍പകഞ്ചേ...
error: Content is protected !!