സ്‌കൂള്‍ സമയമാറ്റം ; നിലവിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി : ചര്‍ച്ചയില്‍ തൃപ്തരാണെന്ന് സമസ്ത
തിരുവനന്തപുരം : സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട നിലവിലെ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മതസംഘനകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടെന്നും ഭൂരിപക്ഷം മാനേജ്‌മെന്റുകളും സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്‌തെന്നും ചിലര്‍ അഭിപ്രായ വിത്യാസം അറിയിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഈ അധ്യയന വര്‍ഷം തല്‍സ്ഥിതി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധവും പരാതിയുമായി മുന്നോട്ടു പോകാന്‍ വിദ്യഭ്യാസ വകുപ്പിന് താല്പര്യമില്ലെന്നും പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമസ്ത അടക്കം...