Tag: Valiyora

വേങ്ങരക്കാരുടെ ‘ഹരിതവിവാഹ’ത്തിന് ജില്ലാകലക്ടറുടെ പ്രശംസാപത്രം
Local news

വേങ്ങരക്കാരുടെ ‘ഹരിതവിവാഹ’ത്തിന് ജില്ലാകലക്ടറുടെ പ്രശംസാപത്രം

മലപ്പുറം : ഹരിതചട്ടം പാലിച്ച് വിവാഹചടങ്ങുകള്‍ നടത്തിയ ദമ്പതികള്‍ക്ക് ജില്ലാകലക്ടറുടെ അനുമോദനം. വേങ്ങര അച്ചനമ്പലം സ്വദേശി കൊട്ടേക്കാടൻ സല്‍മാന്‍-വലിയോറ മൂന്നാം കണ്ടൻ ജസീന ദമ്പതികളാണ് ചടങ്ങുകളില്‍ ഉടനീളം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് വിവാഹം നടത്തിയത്. പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ്, കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗാര്‍ബേജ് കവര്‍, ഐസ്‌ക്രീം കപ്പ് തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു വിവാഹാഘോഷം. ആഘോഷങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച നവദമ്പതികളുടെ സമീപനം പ്രശംസനീയമാണെന്ന് കലക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഇത് എല്ലാ ആഘോഷങ്ങളിലും പിന്തുടരാവുന്ന മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷനുവേണ്ടി കലക്ടര്‍ ദമ്പതികള്‍ക്ക് പ്രശംസാപത്രം കൈമാറി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എ.ആതിര, അസി. കോ-ഓഡിനേറ്റര്‍ ടി.എസ് അഖിലേഷ് എന്ന...
Obituary

വേങ്ങരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര വലിയോറ നായാട്ടി പറമ്പ് നല്ലാട്ട് തൊടിക വീട്ടിൽ ഇസ്മയിലിന്റെ മകൻ ഇഹ്‌സാൻ (25) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Kerala, Local news, Other

യു.എ.ഇയില്‍ മികവുറ്റ സേവനത്തിനുള്ള പ്രധാന അധ്യാപക പുരസ്‌കാരം വേങ്ങര സ്വദേശിക്ക്

വേങ്ങര : ദുബൈ ഇന്ത്യന്‍ കോണ്‍സലേറ്റും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനും സംയുക്താഭിമുഖ്യത്തില്‍ അധ്യാപക ദിനാചരണത്തോടനുബന്ധിച്ച ഏര്‍പ്പെടുത്തിയ യു.എ.ഇയില്‍ മികവുറ്റ സേവനത്തിനുള്ള പ്രധാന അധ്യാപക പുരസ്‌കാരം വേങ്ങര, വലിയോറ പുത്തനങ്ങാടി സ്വദേശി വളപ്പില്‍ അബ്ദുല്ലക്കുട്ടിക്ക്. അജ്മാനില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമ്പത്തിക കാര്യ കോണ്‍സലില്‍ നിന്ന് അബ്ദുല്ലക്കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങി. നിലവില്‍ യു.എ.ഇ യിലെ റാസല്‍ഖയ്മയിലെ ഇന്ത്യന്‍ അസോസിയേഷന് കീഴിലുള്ള സി.ബി.എസ്.ഇ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായ ഇന്ത്യന്‍ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് അബ്ദുല്ലക്കുട്ടി. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി രണ്ട് പതിറ്റാണ്ടിലേറെ വിദ്യാഭ്യാസ രംഗത്ത് സേവന പരിചയമുള്ള അബ്ദുല്ലകുട്ടി തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ത്രിപുരയിലെ കേന്ദ്രീയ വിദ്യാലയം, മലപ്പുറത്തെ എം.സി.ടി. ...
Local news

വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം സെക്ഷന്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി

വേങ്ങര :വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം സെക്ഷന്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരം ഗ്രാമപഞ്ചായത്ത് മെമ്പറായ യൂസുഫലി വലിയോറ സ്ഥലം എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടിക്കും ജല വിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്. തിരൂരങ്ങാടി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് വിഭജിച്ചാണ് വേങ്ങരയില്‍ പുതിയ ഓഫീസ് അനുവദിച്ചിട്ടുള്ളത്. വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് ഇല്ലാത്തതിനാല്‍ കാര്‍ഷിക ജലസേചന പദ്ധതികള്‍ പാടെ താളം തെറ്റിയ അവസ്ഥയിലായിരുന്നു. ഓഫീസ് അനുവദിച്ചതോടെ ഈ വിഷയത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്. വേങ്ങര പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ വലിയോറ ബാക്കിക്കയം റെഗുലേറ്ററിന്റെ സമീപമുള്ള ജലനിധിയുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലാ...
Local news

പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതിക്ക് 56 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചു

വേങ്ങര: പഞ്ചായത്തിലെ പതിനേഴാം വാർഡിലെ വലിയോറ പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതിക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 56 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ച് സർക്കാർ ഭരണാനു മതി ലഭിച്ചു. ഈ കുടിവെള്ള പദ്ധതിക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും ഫണ്ട് അനുവദിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് വേങ്ങരഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ യൂസു ഫലി വലിയോറ ന്യൂനപ ക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനും, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മേധാവികൾക്കും നിവേദനം നൽകിയിരുന്നു. കൂടാതെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും വാർഡ് മെമ്പറായയൂസുഫലിവലിയോറ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഫണ്ടനു വദിക്കാൻഅടിയന്തിര നടപടി സ്വീകരിക്കണമെന്ന്ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിടുകയുംചെയ്തിരുന്നു.ഇതെല്ലാം പരിഗണിച്ചാണ് സർക്കാർഭരണാനുമതി നൽകിയത്.ഇതോടെ ഈ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാവും. കഴിഞ്ഞ സർക്കാറിന്റെ കാലത്തും ന്യൂനപക്ഷ ക്ഷേ...
Other

അടർന്നു വീഴുന്ന ടയറുമായി സ്കൂൾ വണ്ടിയുടെ സർവീസ്, ദുരന്തത്തിൽ നിന്നും രക്ഷയായത് ഭാഗ്യം കൊണ്ട് മാത്രം

തിരൂരങ്ങാടി : തേഞ്ഞ ടയറും, അടർന്നുവീണ ടയർ ഭാഗങ്ങളുമായും,സ്പീഡ് ഗവർണർ വിച്ഛേദിച്ചും കുട്ടികളെ കൊണ്ടു പോകുന്ന സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്.വിദ്യാർത്ഥികളുടെ യാത്രയ്ക്ക് യാതൊരു സുരക്ഷയും കൽപ്പിക്കാതെ സർവീസ് നടത്തിയവലിയോറ പാണ്ടികശാലയിലെ കെ. ആർ. എച്ച്. എസ്.( കേരള റസിഡൻഷ്യൽ ഹൈസ്കൂൾ) ലെ ബസ്സിന്റെ ഫിറ്റ്നസാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്തത്. ദേശീയപാത കക്കാട് വെച്ച് വാഹനം പരിശോധിച്ചപ്പോൾ വാഹനത്തിന്റെ അപാകതകൾ കണ്ടെത്തി ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. ടയറിന്റെ പല ഭാഗങ്ങളും അടർന്നു പോയതും, ടയർ തേഞ്ഞതുമായിരുന്നു.ഉദ്യോഗസ്ഥർ സ്കൂൾ ബസ് ഓടിച്ച് നോക്കിയപ്പോൾപ്രവർത്തനരഹിതമായ ഹാൻഡ് ബ്രേക്കും, സ്പീഡ് ഗവർണർ വിച്ചേദിച്ച നിലയിലും നിരവധി അപാകതകൾ കണ്ടെത്തിയ വാഹനത്തിന്റെ ഫിറ്റ്നസ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്യുകയായിരുന്നു.തിരൂരങ്ങാടിജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ...
Crime

വേങ്ങര സ്വദേശിയായ വ്യാജ എസ്‌ഐ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് വാടക ക്വാർട്ടേഴ്സുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ് ഐ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ വ്യാജ എസ് ഐ. വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയെയാണ് (44) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്. ഇതിനിടെയാണ് മയക്കുമരുന്ന് വിൽപ്പന സംഘങ്ങളേയും അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പൊലീസിന്റെ പരിശോധന വാടക ക്വാർട്ടേഴ്സുകളിൽ നടക്കുന്നത്. സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരവധി എടിഎം കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു. കുറ്റിപ്പുറം പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ൽ നടന്ന ഒരു ബ...
error: Content is protected !!