Tag: Vazhakkad

കരാട്ടെ അധ്യാപകൻ വേറെ കുട്ടികളെയും ദുരുപയോഗം ചെയ്തു; പ്രതിയുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായും അതിജീവിത
Crime

കരാട്ടെ അധ്യാപകൻ വേറെ കുട്ടികളെയും ദുരുപയോഗം ചെയ്തു; പ്രതിയുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായും അതിജീവിത

വാഴക്കാട് : എടവണ്ണപ്പാറയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അറസ്റ്റിലായ കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെയും കുട്ടികളോടോ മോശമായി പെരുമാറിയെന്ന ആരോപണവുമായി അതിജീവിത. കരാട്ടെ ക്ലാസിന്റെ ഭാഗമെന്നു പറഞ്ഞു കുട്ടികളെ ദുരുപയോഗം ചെയ്തിരുന്നു. മുമ്പ് ഇയാൾ അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രതിയുടെ അഭിഭാഷകൻ പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും അതി ജീവിത പറഞ്ഞു. 17 കാരിയുടെ മരണത്തെത്തുടർന്നാണ് ഊർക്കടവിലെ കരാട്ടെ ക്ലാസിൽ തങ്ങൾ നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നു പറച്ചിലുമായി കുട്ടികള്‍ രംഗത്തെത്തിയത്. കരാട്ടെ പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞാണ് അതിക്രമത്തിനിരയാക്കുന്നത്. ക്ലാസിൽ ഒപ്പമുണ്ടാകാറുള്ള അധ്യാപികയും ഇതിന് കൂട്ടുനിന്നു. എടവണ്ണപ്പാറയിൽ മരിച്ച പെൺകുട്ടിയേയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിക്കറിയാമെന്നും അതിജീവിത പറയുന്നു. ''ആദ്യം പേരന്റ്സിന്റെ വിശ്വാസമാണ...
Crime

17 കാരിയുടെ മരണം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

എടവണ്ണപ്പാറ : വാഴക്കാട്ട് 17കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇയാൾ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നത് പതിവാണ്. ഇതെല്ലാം കരാട്ടയുടെ ഭാഗമാണെന്നായിരുന്നു സിദ്ദീഖ് കുട്ടികളോട് പറഞ്ഞിരുന്നത്. ഇയാൾ നേരത്തെ പോക്സോ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയെ വീടിന് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് ആറ് മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടുപേരെ ഇവിടെ കണ്ടിരുന്നു. അയൽവാസികൾ ചിലർ അടുത്തേക്ക് ചെന്നപ്പോൾ മുഖം നൽകാതെ ബൈക്ക് ഓടിച്ചുപോയി. ഇത് സം...
Local news

കൊണ്ടോട്ടി മണ്ഡലത്തിൽ കുടിവെള്ള പദ്ധതികളുടെ അവലോകനം നടത്തി

കൊണ്ടോട്ടി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗം ടി.വി. ഇബ്രാഹീം എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്നു. ആറ് ഗ്രാമ പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ വഴിയും കൊണ്ടോട്ടി നഗരസഭയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ പുളിക്കൽ, ചെറുകാവ്, വാഴയൂർ, വാഴക്കാട് ചീക്കോട്, മുതുവല്ലൂർ ഗ്രാമ പഞ്ചായത്തുകളിൽ ജലജീവൻ മിഷനിൽ കേന്ദ്രസർക്കാറിന്റെ ഐ.എം.ഐ.എസ് ലിസ്റ്റിൽ ഉള്ള 44471 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കുടിവെള്ളം നൽകുന്നത്. ഇതിൽ 4610 കുടുംബങ്ങൾക്ക് വിവിധ പദ്ധതികളിൽ നിന്നും വെള്ളം നിലവിൽ ലഭിക്കുന്നുണ്ട്. ബാക്കിയുള്ളതിൽ 27552 കുടുംബങ്ങൾക്ക് ഇതിനകം കണക്ഷൻ നൽകി. പൊതുമരാമത്ത് നാഷണൽ ഹൈവേ റോഡുകളിലെ ക്രോസിങ്ങിനുള്ള അനുമതി ലഭിക്കാത്ത കാരണം കണക്ഷൻ നൽകിയ മുഴുവൻ പേർക്കും വെള്ളം എത്തിയിട്ടില്ല.13782 വീടുകളിൽ ഇതിനകം കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞു. ഡിസംബർ അവസാനത്തോടെ ഊർജ്ജിത ശ്രമങ്ങളിലൂടെ പരമ...
Accident, Breaking news

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വാഴക്കാട്: ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചെറുവായൂർ സ്വദേശി ആശാരിക്കണ്ടി ബാബുവിന്റെ മകൻ അരുൺ (22) ആണ് മരിച്ചത്.പൊലിസ് സ്റ്റേഷനുമുമ്പിൽ വെച്ചാണ് അപകടം നടന്നത്.
Obituary

മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

വാഴക്കാട്: മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെട്ടത്തൂർ ചേരുവായൂർ തറമ്മൽ ബാലഗോപാലിന്റെ മകൻ ബിബിഷ് (30) ൻ്റെ മൃതദേഹമാണ് ചാലിയാറിൽ ചെറുവാടിക്കടവിൽ നിന്ന് കണ്ടെത്തിയത്.ഇന്നലെ രാത്രി മുതലാണ് കാണാതായത്. ടി ഡി ആർ എഫ് വളണ്ടിയർമാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ...
error: Content is protected !!