Tag: Vazhikkadav

അറബിയുടെ സഹായം വാഗ്ദാനം ചെയ്ത് വയോധികയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് വീരന്‍ ‘അറബി’ അസീസ് പിടിയില്‍ ; പ്രതി പിടിച്ചുപറി, ബലാത്സംഗം, കഞ്ചാവ് കേസുകളിലെ പിടികിട്ടാപ്പുള്ളി
Information

അറബിയുടെ സഹായം വാഗ്ദാനം ചെയ്ത് വയോധികയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് വീരന്‍ ‘അറബി’ അസീസ് പിടിയില്‍ ; പ്രതി പിടിച്ചുപറി, ബലാത്സംഗം, കഞ്ചാവ് കേസുകളിലെ പിടികിട്ടാപ്പുള്ളി

വഴിക്കടവ്: വയോധികയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് വീരന്‍ 'അറബി' അസീസ് എന്നറിയപ്പെടുന്ന അബ്ദുള്‍ അസീസ് പോലീസിന്റെ പിടിയില്‍. പൂവ്വത്തിപൊയില്‍ സ്വദേശിയായ 70 വയസുകാരിയുടെ മകളുടെ വിവാഹത്തിന് സഹായിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് രണ്ടു പവന്‍ സ്വര്‍ണാഭരണവും 6000 രൂപയും തട്ടിയെടുത്ത സംഭവത്തിലാണ് പ്രതിയെ വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. അസീസിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചുപറി, തട്ടികൊണ്ടു പോകല്‍, ബലാത്സംഗം തുടങ്ങിയവയ്ക്ക് ഒപ്പം പത്തോളം കഞ്ചാവ് കേസുകളുമുണ്ട്. സമ്പന്നനായ അറബിയില്‍ നിന്നും സാമ്പത്തിക സഹായം മേടിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതാണ് അസീസിന്റെ രീതി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ സ്ത്രീകളെയാണ് അറബിയില്‍ നിന്നും സഹായം ലഭിക്കും എന്നു പറഞ്ഞ് ഇയാള്‍ കൊണ്ടുവന്നിരുന്നത്. അറബ...
Information, Malappuram

മലപ്പുറത്ത് ബിസ്‌ക്കറ്റിനും മിഠായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 3000 കിലോ ഹാന്‍സും 1.20 ലക്ഷം രൂപയും പിടികൂടി

മലപ്പുറം : മലപ്പുറം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ ലോറിയില്‍ ബിസ്‌ക്കറ്റിനും മിട്ടായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാന്‍സ് എക്സൈസ് പിടികൂടി. പാലക്കാട് ജില്ലക്കാരായ കുലുക്കല്ലൂര്‍ ചുണ്ടമ്പറ്റ അറക്കവീട്ടില്‍ അബ്ദുല്‍ ഷഫീഖ് (35), വല്ലപ്പുഴ മുളയംകാവ് മണ്ണാടം കുന്നത്ത് വീട്ടില്‍ അബ്ദുല്‍ റഹിമാന്‍ (35) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1,20,000 രൂപയും പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജന്‍സും വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പിടികൂടിയത്. ലോറിയില്‍ പുറം ഭാഗത്ത് പരിശോധനയില്‍ കാണുന്ന ഭാഗങ്ങളിലെല്ലാം ബിസ്‌ക്കറ്റ് പാക്കെറ്റുകള്‍ അടുക്കി വെച്ച് രാത്രി ഒരു മണിയോടെ ചെക്ക് പോസ്റ്റ് കടത്താനുള്ള ശ്രമത്തിനിടെയാണ് പാലക്കാട് ജില്ലയിലെ വല്ലപ...
Crime, Information

വഴിക്കടവ് ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന ; കൈക്കൂലിയും വ്യാപക ക്രമക്കേടും, പരിശോധനക്കിടെ പഴവും കൈക്കൂലിയുമായി എത്തി ഡ്രൈവര്‍മാര്‍

മലപ്പുറം: വഴിക്കടവ് ചെക്‌പോസ്റ്റിലെ വിജിലന്‍സ് പരിശോധനയില്‍ കൈക്കൂലിയും രജിസ്റ്ററിലെ കൃത്രിമവും കണ്ടെത്തി. മൂന്നു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. കവറില്‍ സൂക്ഷിച്ച 13260 രൂപയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. കൂടാതെ വിജിലന്‍ പരിശോധന നടക്കുന്നതിനിടെ കൗണ്ടറിനുള്ളില്‍ കൈക്കൂലി പണവും പഴങ്ങള്‍ അടക്കമുള്ള സാധനങ്ങളും വെച്ച് ഡ്രൈവര്‍മാര്‍ പോയി. വഴിക്കടവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്പോസ്റ്റിലായിരുന്നു പരിശോധന. വഴിക്കടവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ കൈക്കൂലി വാങ്ങുന്നുവെന്ന വിവരം വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാത്രി പത്ത് മണിയോടെ പരിശോധനയ്ക്കായി സംഘം എത്തിയത്. ഇന്ന് പുലര്‍ച്ചവരെ പരിശോധന നീണ്ടു. ഈ പരിശോധന നടക്കുന്നതിനിടയിലായിരുന്നു ഡ്രൈവര്‍മാര്‍ കൈക്കൂലി കൗണ്ടറിനുള്ളില്‍ കൂടെ മേശപ്പുറത്ത് വച്ച് മടങ്ങിയത്. വിജിലന്‍സ് ലോറി ഡ്രൈവര്‍...
Other

ജില്ലയിൽ കോളറ സ്ഥിരീകരിച്ചു, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം : ജില്ലയിൽ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് വ്യക്തികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ തേടിയിട്ടുണ്ട് എന്നത് രോഗം പടർന്നു പിടിക്കാനുള്ള സൂചന നൽകുന്നുണ്ട്.8 പേർ വിവിധ ആസ്പത്രികളിലായി ചികിത്സയിൽ ആണ് വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവില്‍ രോഗലക്ഷണങ്ങൾ കണ്ടത്.ഇതേ പുഴയിലേക്ക് തന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. പുഴകളിൽ വെള്ളം വളരെ കുറഞ്ഞ ഈ സമയത്ത്; ഇത് മലിനജലം കൂടുതൽ വെള്ളത്തിലേക്ക് കലരുന്നതിനും പുഴയിലെ വെള്ളം മുഴുവൻ മലിനമാകുന്നതിന് കാരണമാവുകയും ചെയ്തിട്...
Crime

കൈക്കുഞ്ഞുമായി എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീന്‍ സി.പി., ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ്‌ സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീന്‍ എന്‍.കെ. എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടികൂടി. കുടുംബസമേതം ബാംഗ്ലൂരില്‍ പോയി MDMA വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുമ്ബോഴാണ് പ്രതികളെ നിലമ്ബൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ സി. സന്തോഷ്‌ അറസ്റ്റ്‌ ചെയ്തത് . കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്ബതിമാര്‍ ലഹരി വസ്തു കടത്താന്‍ ശ്രമിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബംഗലൂരുവില്‍ നിന്നും MDMA എടുത്ത്, ഗൂഡല്ലൂര്‍ നാടുകാണി ചുരം വഴി കേരളത്തില്‍ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂര്‍ വരെ ജീപ്പില്‍ വന്ന ഇവര്‍ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര. കുഞ്ഞുങ്ങളുമായ...
Other

നാടുകാണി ചുരം ശുചീകരിച്ച് പിഎസ്എംഒ കോളേജ് വിദ്യാർഥികൾ

വഴിക്കടവ്: മാർച്ച് 21 അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് നാടുകാണിചുരം ശുചീകരിക്കലും കാട്ടുതീ ബോധവൽക്കരണവും നടത്തി. പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ്, ഫ്രണ്ട്സ് ഓഫ് നേച്ചർ,വഴിക്കടവ് വനം റെയ്ഞ്ചിലെ നെല്ലിക്കുത്ത് ഫോറസ്റ്റ്സ്റ്റേഷൻ, വെള്ളക്കട്ട വി എസ് എസ്, ട്രോമാകെയർ വഴിക്കടവ് യൂണിറ്റ് എന്നിവർ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വേനൽ കനത്തതോടെ കാടുകളൊക്കെ ഉണങ്ങുകയും കാട്ടുതീ ഭീതി വർദ്ധിക്കുകയും ചെയ്തിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് അട്ടപ്പാടിയിലുണ്ടായ കാട്ടുതീ സൈലൻ്റ് വാലിയിലേക്ക് പടരുകയും ഹെക്ടറുകളോളം സ്വാഭാവിക വനം കത്തി നശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പി.എസ്.എം.ഒ കോളേജ് വിദ്യാർത്ഥികൾ നാടുകാണി ചുരത്തിലെ യാത്രക്കാരെ ബോധവൽക്കരിക്കാനും ചുരം വൃത്തിയാക്കാനും മുന്നിട്ടിറങ്ങിയത്. വഴിക്കടവ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.എസ് ബോബി കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.വാ...
error: Content is protected !!