Tag: Velimukku

വെളിമുക്ക് വി ജെ പള്ളി എ എം യു പി സ്‌കൂള്‍ ശതസ്മിതം ; സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി
Local news

വെളിമുക്ക് വി ജെ പള്ളി എ എം യു പി സ്‌കൂള്‍ ശതസ്മിതം ; സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി

തിരൂരങ്ങാടി: വെളിമുക്ക് വി ജെ പള്ളി എ എം യു പി സ്‌കൂളിന്റെ ശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ശതസ്മിതം പരിപാടിയുടെ പ്രചരണാര്‍ത്ഥം കായിക വകുപ്പ് തുബാ ജ്വല്ലറിയുടെ സ്‌പോണ്‍സര്‍ഷിപ്പോടുകൂടി സ്‌കൂളിലേക്ക് ആവശ്യമായ സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സുഹറാബി ഉദ്ഘാടനം ചെയ്തു. തുബ ജ്വല്ലറി എം ഡി വിപി ജുനൈദില്‍ നിന്നും സ്‌കൂള്‍ ലീഡറും ഹെഡ്മാസ്റ്ററും ചേര്‍ന്ന് കിറ്റ് ഏറ്റുവാങ്ങി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ത്വാഹിര്‍ കൂഫ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പ്വേഴ്‌സണ്‍ ജാസ്മിന്‍ മുനീര്‍, വിപി ജുനൈദ്, കായിക വകുപ്പ് ചെയര്‍മാന്‍ സി പി യൂനുസ്, പിടിഎ വൈസ് പ്രസിഡന്റ് ആഷിക് ചോനാരി, എം അലിമാസ്റ്റര്‍, മെഹറൂഫ് മാസ്റ്റര്‍, എ നൗഷാദ്, പിസി ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ എം കെ ഫൈസല്‍ സ്വാഗതവും പി ടി വിപിന്‍ നന്ദിയും പറഞ്ഞു....
Local news

മസ്ജിദുകൾ സമൂഹത്തിന്റ ആശാകേന്ദ്രങ്ങളാകണം: കുഞ്ഞി മുഹമ്മദ് പറപ്പൂർ

വെളിമുക്ക് : സമൂഹത്തിലെ അവശതയനുഭവിക്കുന്നവരുടെയും പ്രദേശവാസികളുടെയും ആശാകേന്ദ്രമാകാൻ മസ്ജിദുകൾക്ക് സാധിക്കണമെന്ന് വിസ്ഡം പണ്ഡിത സഭ ലജ്നത്തുൽ ബുഹുസുൽ ഇസ്ലാം സംസ്ഥാന പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ പറഞ്ഞു. വെളിമുക്ക് സലഫി മസ്ജിദിന്റ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിന് മസ്ജിദ് കമ്മറ്റി പ്രതിജ്ഞാബദ്ധരാകണം. സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിലുമുള്ള പങ്കാളിത്തം ഉറപ്പ് വരുത്തണം. അന്ധവിശ്വാസങ്ങൾക്കെതിരെയും ലഹരി ഉപയോഗമടക്കമുളള അധാർമിക പ്രവർത്തനങ്ങൾക്കെതിരെയുമുള്ള താക്കീതാകാനും പള്ളികൾക് സാധിക്കണമെന്നും അദ്ദേഹം ഉണർത്തി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ അധ്യക്ഷത വഹിച്ചു. മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആ...
Local news

ഷെഡ്യൂള്‍ റദ്ദാക്കിയത് യാത്രക്കാരനെ കെ.എസ്.ആര്‍.ടി.സി അറിയിച്ചില്ല ; വെളിമുക്ക് സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി

തിരൂരങ്ങാടി : കെ എസ് ആര്‍ ടി സി ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത വെളിമുക്ക് സ്വദേശിയായ യാത്രക്കാരനെ ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്ത വിവരം അറിയിക്കാത്തതിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. വെളിമുക്ക് പാലയ്ക്കല്‍ സ്വദേശി അഭിനവ് ദാസ് നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 2024 ഫെബ്രുവരി 25ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രാവിലെ 10ന് മൂവാറ്റുപുഴയിലേക്ക് പോകാനാണ് ലോ ഫ്‌ളോര്‍ ബസ്സില്‍ 358 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തത്. രാവിലെ 9.30ന് ബസ് സ്റ്റോപ്പില്‍ എത്തിയ പരാതിക്കാരന്‍ ഉച്ചയ്ക്ക് ഒരു മണിവരെ ബസ് കാത്തിരുന്നു. ലഭ്യമായ നമ്പറുകളിലെല്ലാം വിളിച്ച് അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് കിട്ടിയില്ല. ഗുരുതരമായ കാഴ്ചാപരിമിതിയുള്ളയാള്‍ കൂടിയായതിനാല്‍ യാത്രക്കാരന്‍ വലിയ പ്രയാസം അനുഭവിക്കാന്‍ ഇട വന്നു. ഇതിനെ തുടര്‍ന്നാണ് പര...
Local news

സിപിഐഎം വെളിമുക്ക് ലോക്കല്‍ സമ്മേളനം : സെമിനാര്‍ സംഘടിപ്പിച്ചു

മൂന്നിയൂര്‍ : സിപിഐ എം വള്ളിക്കുന്ന് ഏരിയ സമ്മേളനത്തിന്റെയും വെളിമുക്ക് ലോക്കല്‍ സമ്മേളനത്തിന്റെയും ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ' മിച്ചഭൂമി സമരം, ചരിത്രം, എന്ന വിഷയത്തില്‍ മിച്ച ഭൂമി സമരകേന്ദ്രമായിരുന്ന പൂതേരി വളപ്പില്‍ നടന്ന സെമിനാര്‍ ഡോ. അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. സമരത്തില്‍ സജീവ പങ്കാളികളാവുകയും നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത വള്ളിക്കുന്ന്, തിരൂരങ്ങാടി ഏരിയയിലെ 29 പേരെ സെമിനാറില്‍ ആദരിച്ചു. ഷാജി തുമ്പാണി അധ്യക്ഷനായി.കരിമ്പില്‍ വേലായുധന്‍, എം കൃഷ്ണന്‍, എന്‍ പി കൃഷ്ണന്‍, നെച്ചിക്കാട്ട് പുഷ്പ, മത്തായി യോഹന്നാന്‍, ടി പി നന്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി ബാലന്‍ സ്വാഗതവും പി പ്രനീഷ് നന്ദിയും പറഞ്ഞു....
Local news

വെളിമുക്കില്‍ ഓവര്‍ബ്രിഡ്ജ് വേണം ; എം.പി.ക്ക് നിവേദനം നല്‍കി മുസ്ലിം ലീഗ് കമ്മറ്റി

തിരൂരങ്ങാടി : വെളിമുക്ക് അങ്ങാടിയില്‍ ദേശീയപാതക്ക് മുകളില്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കുന്നുതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് കമ്മറ്റി ഇ.ടി. മുഹമ്മത് ബഷീര്‍ എം.പി.ക്ക് നിവേദനം നല്‍കി. ദേശീയപാത വികസനം മൂലം വെളിമുക്ക് അങ്ങാടി രണ്ടായി വിഭജിക്കപ്പെടുകയും ജനങ്ങള്‍ കൂടുതല്‍ യാത്രാ ദുരിതം നേരിടുകയും ചെയ്യുന്നുണ്ടെന്നും നിവേദനത്തില്‍ പറഞ്ഞു. നൂറ്റാണ്ടുകളായി പഴക്കമുള്ളതും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്ന കാട്ടുവാച്ചിറ ഭഗവതി ക്ഷേത്രം റോഡിന് കിഴക്ക് വശത്തും ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം റോഡിന് പടിഞ്ഞാറ് ഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്. വെളിമുക്ക് ടൗണ്‍ ജുമാമസ്ജിദ് വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്ക്, മൃഗാശുപത്രി, മതപഠന ശാലകള്‍ തുടങ്ങിയവയും റോഡിന് ഇരു വശങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇതു കാരണം ഭക്തജനങ്ങള്‍...
Local news

അന്താരാഷ്ട്ര ചെസ്സ് ദിനാചരണവും ചെസ്സ് പരിശീലന ഉദ്ഘാടനവും നടന്നു

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ. പള്ളി .എ.എം.യു.പി.സ്‌കൂളില്‍ ജൂലായ് 20 അന്താരാഷ്ട്ര ചെസ്സ് ദിനാചരണവും, ചെസ്സ് പരിശീലന ഉദ്ഘാടനവും നടന്നു. പി. ടി.എ. പ്രസിഡന്റ് താഹിര്‍ കൂഫ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ എം.കെ.ഫൈസല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചെസ്സിന്റെ പ്രാധാന്യവും, സാങ്കേതിക വശങ്ങളും മുഖ്യ ചെസ്സ് പരിശീലകന്‍ നൗഷാദ് ആനപ്ര വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി മെഹ്‌റൂഫ് മാസ്റ്റര്‍ ആശംസ അറിയിച്ചു. കായികാധ്യാപകന്‍ വിപിന്‍ മാസ്റ്റര്‍,സ്വാഗതവും കൂഷ് ക്ലബ് കണ്‍വീനര്‍ സഫ് വ ടീച്ചര്‍ നന്ദിയും പറഞ്ഞു....
Local news

ഫുട്‌ബോള്‍ മത്സരത്തിലൂടെ സ്വരൂപിച്ച ഫണ്ട് വെളിമുക്ക് പാലിയേറ്റീവ് സെന്ററിന് കൈമാറി

തിരൂരങ്ങാടി : പാലിയേറ്റീവ് പരിചരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി പന്ത്രണ്ട് വര്‍ഷം പിന്നിട്ട വെളിമുക്ക് പാലിയേറ്റീവ് സെന്ററിന് എംഎസ്എല്‍ കമ്മിറ്റി സംഘടിപ്പിച്ച മാഹി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ സ്വരൂപിച്ച ഫണ്ട് കൈമാറി. വെളിമുക്ക് പാലിയേറ്റീവ് സെന്റര്‍ ചെയര്‍മാന്‍ കടവത്ത് മൊയ്തീന്‍കുട്ടിക്കാണ് ഭാരവാഹികള്‍ കൈമാറിയത്. ചടങ്ങില്‍ പാലിയേറ്റീവ് സെന്റര്‍ സെക്രട്ടറി സിപി യൂനുസ് സ്വാഗതം പറഞ്ഞു. ചോനാരി മുനീര്‍, അഡ്വ. സിപി മുസ്തഫ, പാറായി അബ്ദുല്‍കാലം ആശംസകള്‍ നേര്‍ന്നു. എംഎസ്എല്‍ കമ്മിറ്റി അംഗങ്ങളായ ശിഹാബ് ആലുങ്ങല്‍, ചെമ്പന്‍ സിദ്ദിഖ്, മുസ്തഫ നങ്ങീറ്റില്‍, അദ്‌നാന്‍, സിവി ജാസിര്‍ , ഷിബിന്‍ അഫലഹ് , ജലീല്‍ ചോനാരി എന്നിവര്‍ നേതൃത്വം നല്‍കി....
Local news, Malappuram

വെളിമുക്ക് സ്വദേശി ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്; ഫോണ്‍ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

തിരൂരങ്ങാടി : വെളിമുക്ക് സ്വദേശിക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്. ഫോണ്‍ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ആമസോണ്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി. വെളിമുക്ക് പടിക്കല്‍ സ്വദേശി മുഹമ്മദ് റാഫി നല്‍കിയ പരാതിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്‌സ് ഫോണ്‍ വാങ്ങുന്നതിനായി പരാതിക്കാരന്‍ 2022 ജൂലൈ 17 ന് ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫോണിന്റെ തുകയായ 1,22,900 രൂപയും അടച്ചു. ജൂലൈ 20 ന് ഫോണ്‍ അടങ്ങിയ പെട്ടി പരാതിക്കാരന് ലഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടി തുറന്നപ്പോള്‍ അതിലുണ്ടായിരുന്നത് സാംസങ് എ 13 ഫോണ്‍ ആയിരുന്നു. പെട്ടി തുറക്കുന്നത് വീഡിയോ വഴി റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പരാതിക്കാരന്‍ ഉടനെ ആമസോണ്‍ കമ്പനിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ ഫോണ്‍ മാറ്റിത്തരാമെന്ന് പറയുകയും ച...
Local news, Other

മഹല്ല് കമ്മിറ്റിക്ക് കീഴില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വെളിമുക്ക് ചെനക്കപ്പറമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.മഹല്ല് പ്രസിഡന്റ് കെ ടി അബ്ദുല്ല ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം സമസ്ത സെക്രട്ടറി ബാവ ഫൈസി, വെളിമുക്ക് ടൗണ്‍ ജുമാമസ്ജിദ് ഖതീബ് നൗഫല്‍ ഫൈസി, മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, മഹല്ല് സെക്രട്ടറി ഉമര്‍ ഹുദവി എന്നിവര്‍ സംസാരിച്ചു. സമദ് മദനി, ബ്ലോക്ക് മെമ്പര്‍മാരായ എം ജഹ്ഫര്‍, സി ടി അയ്യപ്പന്‍, എന്നിവരും പങ്കെടുത്തു....
Local news, Other

വെളിമുക്ക് സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ എതിരില്ലാതെ യുഡിഎഫ് ; പുതിയ ഭരണ സമിതി നിലവില്‍ വന്നു

വെളിമുക്ക് സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ യുഡിഎഫ്. യുഡിഎഫ് പാനലിലെ വിപി. അഹമ്മദ് കുട്ടി പ്രസിഡണ്ടായും എം.അബ്ദുല്‍ അസിസ് വെളിമുക്ക് വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് ചേമ്പറില്‍ റിട്ടേണിംഗ് ഓഫീസര്‍ സജിതിന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദനചടങ്ങില്‍ സി.ചന്ദ്രമോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ.അസീസ്, എന്‍എം. അന്‍വര്‍, സി.കുഞ്ഞി ബാവമാസ്റ്റര്‍, എം.സൈതലവി, പികെ അബ്ദുറഹിമാന്‍ , ചെനാത് മുഹമ്മദ്, എം.പി.മുഹമ്മദ് കുട്ടി, കടവത്ത് മൊയ്തീന്‍കുട്ടി, കുട്ടശ്ശേരി ഷരീഫ , എം.എം. ജംഷീന,വി.കെ. സുബൈദ,ഹൈദ്രോസ്, കെ.ചുഴലി, കെ.സോമസുന്ദരന്‍,ഗ.ജ. സുന്ദരന്‍,എന്നിവര്‍ പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍മാരെ ഇ. ബാവ, കെടി ഫാസില്‍, ചെനാത്ത് അലവി, മലയില്‍ ബീരാന്‍ കോയ , ഇകെ.ഹബീബ്, ഖദീജ അസിസ് എന്നിവര്‍ ഹാരമണിയിച്ചു. അനുമോദന...
Kerala, Local news, Malappuram, Other

വെളിമുക്ക് പാലിയേറ്റീവിൽ ഭിന്നശേഷിക്കാർക്ക് ഓണാഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഭിന്നശേഷി മാലാഖ കുട്ടികളെ ചേർത്ത് പിടിച്ച് കലാ കായിക മൽസരങ്ങൾ സംഘടിപ്പിച്ചും ഓണ സദ്യ ഒരുക്കിയും വെളിമുക്ക് പാലിയേറ്റീവും തിരൂരങ്ങാടി ജി.എച്ച്. എസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പാലിയേറ്റീവ് സെന്ററിൽ സംഘടിപ്പിച്ച പരിപാടി മുൻ ബ്ലോക്ക് മെമ്പർ കടവത്ത് മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഉണ്ണി പടിക്കൽ അദ്ധ്യക്ഷ്യം വഹിച്ചു. സി.പി. യൂനുസ്,ഇല്ലിക്കൽ ബീരാൻ, സിസ്റ്റർ ലീന, യൂസുഫ് ചനാത്ത് പ്രസംഗിച്ചു. റാസിൻ, റിമ, ഫാത്തിമ ഫിദ, റാനിയ, ബുജൈർ നേത്രത്വം നൽകി. ഭിന്നശേഷി മാലാഖ കുട്ടികൾ വിവിധ കലാ - കായിക പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത വർക്ക് സമ്മാനങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു....
Feature, Health,, Other

ജാതി മത ഭേദമന്യേ രക്ഷിതാക്കൾക്ക് ലഹരി ബോധവൽകരണം നടത്തി വെളിമുക്ക് കൂഫ മഹല്ല്

ലഹരിക്കെതിരെ വെളിമുക്ക് കൂഫ മഹല്ല് കമ്മറ്റി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഒന്നാം ഘട്ട രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം നടത്തി .ഇഹ്‌യാഉദ്ദീൻസെക്കണ്ടറി മദ്രസയിൽസ്ത്രീ രക്ഷിതാക്കൾക്കുവേണ്ടി നടത്തിയ ബോധവത്‌കരണം പൊന്നാനി എഎസ്ഐ റുബീന മാളിയേക്കൽ ഉൽഘാടനം ചെയ്തു. നെഷാ മുക്ത് ഭാരത് ജില്ലാ കോർഡിനേറ്റർബി ഹരികുമാർ ക്ലാസെടുത്തു. പുരുഷ രക്ഷിതാക്കൾക്കുള്ള ബോധവൽകരണംമുനവ്വിറുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിൽ തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീഖ് ഉൽഘാടനം ചെയ്തു.പ്രശസ്ത കൗൺസിലർ മുഹ്സിൻ ക്ലാസെടുത്തു.കൂഫ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുൽ മജീദ് സഖാഫി ഇരു ക്ലാസുകൾകളിലും ഉത്‌ബോധനം നടത്തി .ചടങ്ങിൽ യു അബൂബക്കർ ഹാജി, പി എം അബൂബക്കർ ,മലയിൽ സൈതലവി മുസല്യാർ, പി എം അബ്ദുറഹിമാൻ മുസ്ലിയാർ സംബന്ധിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ലഘുലേഖ വിതരണം, യുവാക്കൾ, വിദ്യാർഥികൾ എന്നിവർക്കുള്ള ബോധവൽകരണ ക്‌ളാസുകൾ , തുടങ്ങിയവ മഹല്ല് കമ്മിറ്റിക്ക് കീഴ...
error: Content is protected !!