Tag: Vengara kseb

വേങ്ങര സബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു
Malappuram

വേങ്ങര സബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വേങ്ങര : 110 കെ.വി സബ്സ്റ്റഷന്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. കേരളത്തിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഉയർന്ന വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി നൽകിയാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ആവശ്യമുള്ളതിന്റെ 16 ശതമാനം മാത്രമാണ് നിലവിൽ ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ കൂടുതൽ വൈദ്യുതോത്പാദന പദ്ധതികൾ ആരംഭിക്കണം. വേങ്ങരയിലെ പുതിയ 110 കെ.വി സബ്സ്റ്റേഷന്റെ ഭാഗമായി വൈദ്യുതി ലൈൻ സ്ഥാപിക്കുമ്പോൾ ഭൂ ഉടമകൾക്കുള്ള ആശങ്കകൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 24 കോടി ചെലവഴിച്ച് കണ്ണമംഗലം പഞ്ചായത്തിലെ കിളിനക്കോടാണ് പുതിയ സബ്സ്റ്റേഷൻ നിർമ്മിക്കുന്നത്. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. വേങ്ങര, ഊരകം, കണ്ണമംഗലം, എ.ആർ നഗർ, ഒതുക്കുങ്ങൽ, പറപ്...
Kerala, Local news, Other

വേങ്ങര കെഎസ്ഇബി അറിയിപ്പ്

വേങ്ങര : എടരിക്കോട് സബ്‌ സ്റ്റേഷനിൽ നിന്നും കൂരിയാട് സബ്‌സ്റ്റേഷനിലേക്കുള്ള 33kV ലൈനിലെ പോസ്റ്റുകൾ രാത്രിയിലുണ്ടായ കനത്ത മഴയിൽ ചരിഞ്ഞു പോയതിനാൽ കൂരിയാട് സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ഇത് വെകുന്നേരത്തോടെ മാത്രമേ ശരിയാക്കുവാൻ കഴിയുകയുള്ളു എന്നാണറിയുന്നത്. മറ്റു സബ്‌ സ്റ്റേഷനുകളിൽ നിന്നും പരിമിതമായ തോതിൽ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പരമാവധി സ്ഥലങ്ങളിൽ സപ്ലൈ നൽകാൻ ശ്രമിക്കുന്നുണ്ട്. ആയതിനാൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഓവർലോഡ് ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ...
Crime

ബന്ധുവിനെ മർദിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരനെ റിമാൻഡ് ചെയ്തു

തിരൂരങ്ങാടി : തർക്കം തീർക്കാനെന്ന പേരിൽ വിളിച്ചു വരുത്തി മർദിചെന്ന പരാതിയിൽ കെ എസ് ഇ ബി ജീവനക്കാരനെതിരെ കൊലപാതക ശ്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര കെ എസ് ഇ ബിയിലെ ലൈൻമാൻ മുന്നിയൂർ കുണ്ടംകടവ് സ്വദേശി അത്തിക്കകത്ത് അബദുൽ നാസറിനെ യാണ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ ബന്ധുവായ മുന്നിയൂർ ചുഴലിയിലെ അത്തിക്കകത്ത് നസീറിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് പരാതി. തർക്കം പറഞ്ഞ് തീർക്കാൻ എന്ന വ്യാജേന വീട്ടിൽ വിളിച്ച് വരുത്തി പ്രതി അക്രമിക്കുകയായിരുന്നു എന്നാണ് പരാതിക്കാരൻ പറയുന്നത്. പരിക്കേറ്റ നസീർ ചികിത്സയിലാണ്. അതേ സമയം, നാസറിനെയും മാതാവിനെയും മർദ്ദിച്ചെന്ന പരാതിയിൽ നസീറിനെതിരെയും കേസുണ്ട്. ...
error: Content is protected !!