Tag: Vengara police

വേങ്ങരയിലെ വയോധികന്റെ മരണം കൊലപാതകമെന്ന് സൂചന; പ്രതികൾക്കായി വലവിരിച്ച് പോലീസ്
Crime

വേങ്ങരയിലെ വയോധികന്റെ മരണം കൊലപാതകമെന്ന് സൂചന; പ്രതികൾക്കായി വലവിരിച്ച് പോലീസ്

വേങ്ങര : കഴിഞ്ഞ ദിവസം വീടിനടുത്തുള്ള കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ട മാട്ടിൽപള്ളി കരുവേപ്പിൽ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാ (ഇപ്പു –-75) ന്റെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല. പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബ്ദുറഹ്‌മാനെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിപ്പാടുകളും രക്തക്കറകളും കണ്ടതാണ് പോലീസിന് മരണത്തിൽ ദുരൂഹത തോന്നാൻ കാരണം. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ചെരിപ്പുകളും കുളത്തിൽനിന്ന് കണ്ടെത്തിയിരുന്നു. അബ്ദുറഹിമാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചിലരെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തതായി വിവരമുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അബ്ദുറഹിമാനെ സ്വന്തം വീട്ടുവളപ്പിലെ വേങ്ങര പാടത്തോട് ചേർന്നുകിടക്കുന്ന കുളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് 50 മീറ്റര്‍ ദൂരത്തിലുള്ള കുളത്തിൽ ആറ് മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടായിര...
Kerala, Local news, Malappuram, Other

വേങ്ങരയില്‍ 75 കാരനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ശരീരത്തിലും തലയിലും മുറിപാടുകള്‍

വേങ്ങര : 75 കാരനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര മാട്ടില്‍ പള്ളി കരുവേപ്പന്‍ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാന്‍ എന്ന ഇപ്പു (75) നെയാണ് വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലും തലയിലും മുറിപാടുള്ളതായും മരിച്ച വ്യക്തിക്ക് പലരുമായും സാമ്പത്തിക ഇടപാട് ഉള്ളതാണെന്നും പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി 2 മണിയോടെ അബ്ദുറഹിമാനെ കാണായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ ഏഴ് മണിക്ക് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെത്തി മൃതദേഹം കരക്കു കയറ്റുകയായിരുന്നു. ഇദ്ദേഹം ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കുളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും, സൈന്റഫിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ശരീരത്തിലും തലയിലും മുറിപാടുള്ളതായും മരിച്ച വ്യക്തിക്ക് പലരുമായും സ...
Kerala, Local news, Malappuram, Other

ഒതുക്കുങ്ങലില്‍ ഭിന്നശേഷിക്കാരനായ മകനെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടക്കല്‍ : ഒതുക്കുങ്ങല്‍ കുഴിപ്പുറം മീന്‍കുഴിയില്‍ ഭിന്നശേഷിക്കാരനായ മകനെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മകനെ കൊലപെടുത്തി പിതാവ് മരത്തില്‍ തൂങ്ങിയെന്നാണ് സൂചന. ജ്യോതീന്ദ്രബാബു, മകന്‍ ഷാല്‍ബിന്‍ (26) എന്നിവരാണ് മരിച്ചത്. വേങ്ങര ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ പൂര്‍ത്തിയാക്കി. ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി പിതാവിനോടൊപ്പമാണ് മകന്‍ ഉറങ്ങാന്‍ കിടന്നത്. രാവിലെ മാതാവ് നോക്കുമ്പോഴാണ് മകനെ മരിച്ച നിലയില്‍ കാണുന്നത്. പിതാവിനെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപമുള്ള പറമ്പിലെ മരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു സഹോദരങ്ങളും മാതാവും അടങ്ങുന്നതാണ് കുടുംബം....
Crime

അനധികൃതമായി പണം കടത്തുന്നതിനിടെ 2 പേർ വാഹനവുമായി വേങ്ങര പോലീസിന്റെ പിടിയിൽ

വേങ്ങര : അനധികൃതമായി പണം കടത്തുന്നതിനിടെ 2 പേർ വാഹനവുമായി വേങ്ങര പോലീസിന്റെ പിടിയിൽ. ഇവരിൽ നിന്ന് 53 ലക്ഷത്തി എൺ പ്പതിനായിരം രൂപയും കടത്താനുപയോഗിച്ച വാഹനവും പൊലീസ് പിടികൂടി. മഞ്ചേരി പുല്പറ്റ കിടങ്ങഴി സ്വദേശി കറപ്പഞ്ചേരി നിഷാജ് (28), തൃക്കലങ്ങാട് അമരക്കാട്ടിൽ അബിദാസ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരം കിട്ടിയതനുസരിച്ച്ജില്ലാ പൊലിസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം വേങ്ങര എസ്എച്ച് ഒ. എം മുഹമ്മദ് ഹനീഫ എസ്ഐ ടി ഡി ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലിസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ വേങ്ങര പിക്കപ്പ് സ്റ്റാന്റിനടുത്ത് വച്ചാണ് പണം കൂടിയത്. കൊടുവള്ളിയിൽ നിന്ന് വേങ്ങരയിലേക്ക് വിതരണത്തിനായി എത്തിച്ച പണമാതിന്ന് സംശയിക്കുന്നു. ഓട്ടോ റിക്ഷയുടെ ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും പൊലിസ് പറഞ്ഞു....
Obituary

വേങ്ങരയിൽ അദ്ധ്യാപികയുടെ ആത്മഹത്യ, സഹപ്രവർത്തകൻ അറസ്റ്റിൽ

വേങ്ങര : വേങ്ങരയിൽ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ്. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു രാംദാസിനെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കിയതാണ് അധ്യാപിക ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസ് പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുവരും സ്കൂളിൽ എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരാണ്. https://youtu.be/JpnRM1s3xrw വീഡിയോ വേങ്ങര പൊലീസ് സ്റ്റേഷനിൽ രജി...
Crime

വിൽപ്പനക്കായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നുമായി വേങ്ങര സ്വദേശി പിടിയിൽ

വേങ്ങര: വില്‍പ്പന നടത്താനായി സൂക്ഷിച്ച സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട MDMA യുമായി യുവാവ് പിടിയിൽ. വേങ്ങര വലിയോറ സ്വദേശി ഐകതൊടിക വീട്ടിൽ മുഹമ്മദ് റസാഖി (45) നെയാണ് 3 ഗ്രാം MDMA യുമായി മലപ്പുറം എസ്.ഐ നിധിൻ എ യുടെ നേതൃത്വത്തിൽ മലപ്പുറം DAN SAF ടീം അംഗങ്ങളായ എസ് ഐ ഗിരീഷ്, പോലീസുകാരായ ജസീർ, സിറാജുദ്ദീൻ, സഹേഷ്, ദിനേശ്, സലിം എന്നിവർ പിടികൂടിയത്. ഇയാൾ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അതിമാരകമായ മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിനു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ചുവരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ പിടികൂടിയത്....
Crime

കുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ്‌ രാജേഷ് പിടിയിൽ

വേങ്ങരയിൽ വീടിന്റെ വാതിൽ കുത്തി പൊളിച്ച് നാലര പവൻ സ്വർണ്ണാഭരണങ്ങളും 75000 രൂപ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി വട്ടവള വീട്ടിൽ രാജേഷ് (39) നെയാണ് വേങ്ങര ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 26.06. 2022 തീയതി പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന്‍റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി അബ്ദുൾ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് 16 ദിവസത്തോളം വേങ്ങര, കൂര്യാട് , കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കരിങ്കല്ലത്താണി എന്നീ സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള ഇരുനൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉപയോഗിച്ച വാഹനം തിരിച്ചറിയുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതി രാജേഷിനെ തിരിച്ചറിഞ്ഞത്.കൊല്ലം - തിരുവന്തപുര...
Other

വേങ്ങരയിലും ഭക്ഷ്യവിഷബാധ, ഹോട്ടൽ അടച്ചു പൂട്ടിച്ചു.

വേങ്ങര: നോമ്പുതുറയ്ക്ക് ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ചവർക്ക് അസ്വസ്ഥതയുണ്ടായതിനാൽ പോലീസ് നിർദേശപ്രകാരം ഹോട്ടൽ അടച്ചു. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. എട്ട് പേരെ യാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ പുലർച്ചെ ഒന്നരവരെ അത്യാഹിതവിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. സംഭവം ഭക്ഷ്യസുരക്ഷാ വകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഊരകം ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ഹരീഷ് പറഞ്ഞു. പോലീസ് സ്ഥലം സന്ദർശിച്ച് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശിച്ചതായി സി.ഐ. എം. മുഹമ്മദ് ഹനീഫ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഇൻസ്‌പെക്ടർ സ്ഥലം സന്ദർശിച്ചു. മന്തിയിലെ ഇറച്ചിയിൽ നിന്നാണ് വിഷബാധയെന്ന് സംശയിക്കുന്നതായി ഫുഡ് സേഫ്റ്റി ഓഫീസർ പറഞ്ഞു. പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും സ്ഥാപനത്തിനെതിരെ നടപടി ആരംഭിച്ചതായും ഇദ്ദേഹം പറഞ്ഞു....
error: Content is protected !!