അച്ഛനില്‍ നിന്നും ഇഷ്ടദാനമായി കിട്ടിയ സ്ഥലത്ത് വീട് വയ്ക്കുന്നതിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന് കൈക്കൂലി : പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍
അരീക്കോട് : അച്ഛനില്‍ നിന്നും ഇഷ്ടദാനമായി കിട്ടിയ സ്ഥലത്ത് ഒരു വീട് വയ്ക്കുന്നതിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന് കൈക്കൂലി വാങ്ങവെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സിന്റെ പിടിയില്‍. അരീക്കോട് കാവനൂര്‍ പഞ്ചായത്ത് സെക്രട്ടറി അനില്‍ ആണ് 'ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്'ന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ വീണത്. വ്യാഴാഴ്ച 6.15 ഓടെയാണ് സംഭവം. 5 സെന്റ് ഭൂമിയില്‍ വീട് വെക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അനിലിനെ വിജിലന്‍സ് കൈയ്യോടെ പൊക്കിയത്. കാവനൂര്‍ സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് കെണിയൊരുക്കിയത്.
കാവനൂര്‍ സ്വദേശിയായ പരാതിക്കാരന് അച്ഛനില്‍ നിന്നും ഇഷ്ടദാനമായി കിട്ടിയ കാവനൂര്‍ വില്ലേജ് പരിധിയില്‍ പെട്ട 5 സെന്റ് സ്ഥലത്ത് ഒരു വീട് വയ്ക്കുന്നതിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റിന് കാവനൂര്‍ പഞ്ചായത്ത് ഓഫീസില്‍ കഴിഞ്ഞ ജനുവരി മാസം ആദ്യം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു...