Tag: Vk padi

മുള്ളംപന്നി കുറുകെ ചാടി ; ബൈക്ക് മറിഞ്ഞു തലപ്പാറ സ്വദേശിക്ക് പരിക്ക്
Local news

മുള്ളംപന്നി കുറുകെ ചാടി ; ബൈക്ക് മറിഞ്ഞു തലപ്പാറ സ്വദേശിക്ക് പരിക്ക്

ദേശീയപാതയിൽ VK പടിയിൽ മുള്ളംപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു ഒരാൾക്ക് പരിക്ക്. തലപ്പാറ സ്വദേശി അബ്ദുറഹ്മിമാൻ എന്ന ആൾക്ക് ആണ് പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകൻ തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർത്തിയിട്ട റോഡ് റോളറിൽ കാറിടിച്ചു എ ആർ നഗർ സ്വദേശി മരിച്ചു
Accident

നിർത്തിയിട്ട റോഡ് റോളറിൽ കാറിടിച്ചു എ ആർ നഗർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക ഷിമോഗയിൽ നിന്ന് വരുമ്പോ ഴാണ് അപകടം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ....
ചരമം: വി കെ പടി കൊണ്ടാണത്ത് മുഹമ്മദ്
Obituary

ചരമം: വി കെ പടി കൊണ്ടാണത്ത് മുഹമ്മദ്

വികെ പടി: പരേതനായ കൊണ്ടാണത്ത് മമ്മദിൻ്റെ മകൻ കൊണ്ടാണത്ത് മുഹമ്മദ് (65) അന്തരിച്ചു.ജനാസ നമസ്ക്കാരം രാവിലെ 9 ന് വികെ പടി അലവിയ്യ ജുമുഅ മസ്ജിദിൽ.വികെ പടി ടേസ്റ്റി ഫുഡ് ഹോട്ടൽ ഉടമയാണ്. ഭാര്യമാർ: ജമീല, പരേതയായ പാത്തുമ്മ.മക്കൾ: മുഹമ്മദ് മുസ്തഫ, ഷബീറലി, ഹസീന, ഖദീജ, ആയിഷ, മുബഷിറ, ഫാത്തിമ നജ.മരുമക്കൾ: ആയിഷ, തൻസിയ, യൂസുഫ് കൊളപ്പുറം, ഫൈസൽ എടരിക്കോട്, സലീം ചേറൂർ....
Crime

പോക്‌സോ കേസ്: മദ്റസാധ്യപകൻ അറസ്റ്റിൽ

തിരൂരങ്ങാടി : ദർസ് വിദ്യാർഥിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ മദ്റസാധ്യ പകൻ അറസ്റ്റിൽ. എ ആർ നഗർ വി കെ പടി സ്വദേശിയായ അഷ്റഫ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്നിയൂർ പഞ്ചായത്തിലെ ഒരു മത സ്ഥാപനത്തിലെ വിദ്യാർ ഥി യെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്സോ കേസിൽ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവിടത്തെ അധ്യാപകൻ ആയിരുന്നു ഇദ്ദേഹം....
Accident

ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ 12 കാരി മുങ്ങിമരിച്ചു

തിരൂരങ്ങാടി : ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥിനി വെള്ളത്തിൽ മുങ്ങിമരിച്ചു. കൊണ്ടോട്ടി മൊറയൂർ സ്വദേശിയും ചാപ്പനങ്ങാടി പി എം എസ് എ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ പീടിക കണ്ടി പൂന്തല അബ്ദുൽ ജബ്ബാറിന്റെ മകൾ ആഫിയ ഫാത്തിമ (12) ആണ് മരിച്ചത്. എ ആർ നഗർ വി കെ പടിയിൽ വെച്ചാണ് സംഭവം. ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. വി കെ പടിയിലെ വയലിലെ തോട്ടിലെ കുഴിയിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സഹോദരനും മറ്റു ബന്ധുക്കൾക്കുമൊപ്പം കുളിക്കാൻ പോയതായിരുന്നു. ഇതിനിടെ വെള്ളത്തിലേക്ക് വീണ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയെ കിട്ടിയത്. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഴുകൂർ ജി എം യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മൃതദേഹംതിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും....
Crime

കോഴിക്കോട് നിർത്തിയിട്ട കാർ മോഷ്ടിച്ച എ ആർ നഗർ സ്വദേശി പിടിയിൽ

കോഴിക്കോട് : നഗരത്തിലെ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍.എ ആർ നഗർ മമ്പുറം വികെ പടി വെള്ളക്കാട്ടില്‍ ഷറഫുദ്ദീനെ (41) ആണ് വി.കെ പടിയിലെ വീടിന്‍റെ പരിസരത്ത് നിന്നും പോലീസ് പിടികൂടിയത്. ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ പി എസ്സിന്‍റെ കീഴിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടര്‍ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം നാലാം തീയതിയാണ് ഫോര്‍ഡ് ഫിയസ്റ്റ കാര്‍ മോഷണം പോയത്. നഗരത്തിലുള്ള ഗോകുലം മാളിലേക്ക് ബന്ധുക്കളോടൊപ്പമെത്തിയ യുവാവിന്‍റെ കാറാണ് മോഷണം പോയത്. പാര്‍ക്ക് ചെയ്ത് പോയപ്പോള്‍ ഉടമ കാറിന്‍റെ താക്കോല്‍ എടുക്കാൻ മറന്നിരുന്നു. പെട്ടെന്നു തന്നെ വന്നു നോക്കിയെങ്കിലും കാര്‍ നിര്‍ത്തിയ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സമീപത്ത് ഉള്ളവരോടും മറ്റും അന്വേഷിച്ചെങ്കിലും കാര്‍...
Accident

ദേശീയപാതയിൽ പാലത്തിന്റെ തൂണിൽ ആംബുലൻസ് ഇടിച്ചു 2 പേർക്ക് പരിക്ക്

എ ആർ നഗർ : ദേശീയപതയിൽ VK പടിയിൽ ദേശീയപാതക്കായി നിർമിക്കുന്ന പാലത്തിന്റെ തൂണിൽ ഇടിച്ച് നഴ്‌സ് ഉൾപ്പെടെ 2 പേർക്ക് പരിക്കേറ്റു. എം കെ എച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഇരിട്ടി സ്വദേശി ലിസി മാത്യു (54), ഡ്രൈവർ കരുമ്പിൽ സ്വദേശി ശിവദാസൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. ലീസിയെ കോഴിക്കോട് മിംസിലും ശിവദാസനെ എം കെ എച്ച് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു. ഇന്ന് വൈകുന്നേരം 3.15 നാണ് അപകടം. കോഴിക്കോട്ടേക്ക് രോഗിയെ കൊണ്ടു പോയ ശേഷം തിരിച്ചു വരുമ്പോഴാണ് അപകടം....
Obituary

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എആർ നഗർ വി കെ പടി സ്വദേശി പനച്ചിക്കൽ ഹരിദാസൻ - ശുഭ എന്നിവരുടെ മകൾ അനഘ (14) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുറിയിൽ കയറി വാതിൽ അടച്ച ശേഷം പിന്നീട് പുറത്തിറങ്ങാതെ ആയതോടെ നടത്തിയ പരിശോധനയിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടത്. മരിച്ചതിന് കാരണം വ്യക്തമല്ല. അതേ സമയം, ഉത്സവത്തിന് പോകാൻ അനുവദിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. കൊളപ്പുറം ഗവ. ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കും....
Accident

കാറിടിച്ചു കാൽനട യാത്രക്കാരന് പരിക്ക്

എ ആർ നഗർ: വികെ പടി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനടയാത്രക്കാരന് കാറിടിച്ചു പരിക്കേറ്റു. വി കെ പടി സ്വദേശി കൂനാരിഹസ്സൈൻ (48) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
error: Content is protected !!