Tag: Workshop

പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു
Local news

പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : മാസ്റ്റർ പ്ലാൻ വിഷൻ 2023-24 നടപ്പാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണി വളർത്തുന്നതിനായി കക്കാട് ജി.എം യു പി സ്കൂളിൽ പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. തിരൂരങ്ങാടി നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ എം.ടി അയ്യൂബ് അധ്യക്ഷനായി പി.ടി.എ പ്രസിഡൻ്റ് കെ.മുഈനുൽ ഇസ്ലാം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു ബി.ആർ സി ട്രൈനർ മുഹ്സിന പി.ടി പരിശീലനത്തിന് നേതൃത്വം നൽകി അധ്യാപകരായ അബ്ദുസലാം ടി.പി ,വിബിന വി,റാണി ആർ ,സുഹ്റാബി, സഗിജ, ഷാജി, സജി, ജ്യോൽസ്ന നേതൃത്വം നൽകി ...
Local news, Other

മലബാര്‍ അമേച്വര്‍ റേഡിയോ സൊസൈറ്റി ഏകദിന സാങ്കേതിക ശില്പശാലയും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു

മലബാര്‍ അമേച്വര്‍ റേഡിയോ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 24 ന് ഞായറാഴ്ച എടരിക്കോട് ജിഎംയുപി സ്‌കൂളില്‍ വെച്ച് ഏകദിന സാങ്കേതിക ശില്പശാലയും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. മലപ്പുറത്ത് സൊസൈറ്റിയുടെ പുതിയ ഡിഎംആര്‍ഡിജിറ്റല്‍ റിപ്പീറ്റര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയായ ഡിഎംആര്‍നെ സംബന്ധിച്ച് താജുദ്ദീന്‍ ഇരിങ്ങാവൂര്‍, മുജീബ് എന്നിവര്‍ പരിചയപ്പെടുത്തി. പരിപാടിയില്‍ അംഗങ്ങളായ വികാസ്, ഷിന്റോ എന്നിവരുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം, ഖത്തറിന്റെ ഇ ഷൈല്‍ സാറ്റലൈറ്റ് എന്നിവ പരിചയപ്പെടുത്തുകയും ആവ ഉപയോഗിച്ച് പരിപാടിയില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും യുറോപ്പ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിലുള്ള വിവിധ രാജ്യങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അബ്ദുല്‍ കരീം, ഷാനവാസ് തുടങ്ങിയര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ...
Kerala, Malappuram

കുടുംബശ്രീ റോൾ ഔട്ട് ശിൽപ്പശാല സംഘടിപ്പിച്ചു

പൊന്നാനി : കുടുംബശ്രീ 25-ാം വാർഷികത്തോടനുബന്ധിച്ച് 2023-24 വർഷത്തിൽ നടപ്പാക്കുന്ന ഇതര പദ്ധതികളുടെയും 25 തനതു പദ്ധതികളുടെയും ജില്ലാതല റോൾ ഔട്ട് ശിൽപ്പശാല സംഘടിപ്പിച്ചു. പൊന്നാനി എവറസ്റ്റ് ആട്രിയം കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങ് പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വനിതകളുടെ സാമ്പത്തിക ശാക്തീകരണം, സാമൂഹ്യ ശാക്തീകരണം, സ്ത്രീശാക്തീകരണം എന്നിവ മുൻനിർത്തിയും സ്ത്രീകളുടെ വ്യത്യസ്ത തല കഴിവുകളെയും അവരുടെ പ്രത്യേക നൈപുണ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ആശ്രയ ഗുണഭോക്താക്കൾ, പട്ടിക വിഭാഗക്കാർ, മറ്റു പാർശ്വവത്കരിക്കപ്പെട്ട വിഭാഗക്കാർ, ട്രാൻസ്‌ജെൻഡേഴ്‌സ് തുടങ്ങിയ വ്യത്യസ്ത തലങ്ങളിൽ ഉൾപ്പെട്ടവരാണ് ഗുണഭോക്താക്കൾ. കുടുംബശ്രീ വനിതകൾക്ക് ആയോധന കല പരിശീലിപ്പിക്കുന്ന 'ധീര' പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ...
Kerala, Malappuram

മുഖ്യ മന്ത്രിയുടെ മേഖലാ അവലോകനം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം : മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേക്കെത്തുന്ന മേഖലാ അവലോകനയോഗത്തിന്റെ ഭാഗമായി ജില്ലയില്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല എ.ഡി.എം എന്‍.എം മെഹറലി ഉദ്ഘാടനം ചെയ്തു. ജൂലൈ നാലിന് നടക്കുന്ന മേഖലാ അവലോകനയോഗത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു. ജില്ലാതലത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ജൂണ്‍ 30 ന് മുമ്പ് തയ്യാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുളള പദ്ധതികളുടെ പുരോഗതി, ക്ഷേമ പദ്ധതികളുടേയും പരിപാടികളുടേയും വിലയിരുത്തല്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍, നാല് മിഷനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതികളുടെ വിലയിരുത്തല്‍, മലയോര-തീരദേശ ഹൈവേ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു....
Education, Tech

ജില്ലാതല റോബോർട്ടിക് ശില്പശാല താനുർ ദേവധാറിൽ

താനുർ: റോബോർട്ടിക്ക് മേഖലയിൽ വരും കാലഘട്ടങ്ങളിൽവരുന്ന തൊഴിലവത്സങ്ങളെയും നാധ്യതകളെയും കുറിച്ച് ജില്ലയിലെ ഹയർസെക്കൻഡറി കുട്ടികൾക്ക് പരിചയപെടുത്താനും ആശയ വിനിമയം നടത്താനും വേണ്ടി ജനുവരി 16 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് താനൂർ ദേവധാർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വെച്ച്റോബോർട്ടിക് ശില്പശാല സംഘടിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ തന്നെ റോബോർട്ടിക്സ് രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ദേവധാർ സ്കൂളിൽ നിന്നും പ്രിൻസിപ്പലായി വിരമിക്കുന്ന എം.ഗണേഷന്റെ യാത്രയയപ്പിന്റെ ഭാഗമായാണ്ശില്പശാല . ജില്ലയിലെ ഹയർ സെക്കൻഡറി സ്കുളുകളിൽ നിന്നുംരണ്ട് പേർക്ക് വീതം പരിപാടിയിൽ പങ്കെടുക്കാം. താത്പര്യമുള്ള വിദ്യാർത്ഥികൾജനുവരി14 ന് മുമ്പായി പുർണ്ണമായ പേരും, സ്കുളിന്റെ പേരും, മൊബൈൽ നമ്പർ സഹിതം 9447948124 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്യണം.ശില്പശാലയിൽപങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ...
error: Content is protected !!