Thursday, October 15

Tag: എടവണ്ണ

ഒഴുക്കിൽ പെട്ട് നാലു ദിവസം മുമ്പ് കാണാതായ യുവ ഗായകൻ്റെ മൃതദേഹം കണ്ടെത്തി
Opinion

ഒഴുക്കിൽ പെട്ട് നാലു ദിവസം മുമ്പ് കാണാതായ യുവ ഗായകൻ്റെ മൃതദേഹം കണ്ടെത്തി

നാല് ദിവസത്തെ വിങ്ങലിനൊടുവിൽ ചാലിയാറിൽ ഒഴുക്കിൽപ്പെട്ട യാഷിക്കിന്റെ മൃതദേഹം കണ്ടെത്തി എടവണ്ണ : ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മമ്പാട് ബീമ്പുങ്ങൽ സ്വദേശി പനയംതെടിക യാഷിക്കിന്റെ (33) മൃതദേഹം കണ്ടെത്തി. നാലാം ദിവസം അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ഇന്ന് അല്പം മുൻപ് എടവണ്ണ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെടുത്തത്. ഗായകൻ കൂടിയായ യുവാവിന്റെ വിയോഗവാർത്ത നാടിനെ ആകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ചാലിയാർ പുഴയിൽ വെച്ച് യാഷിക് ഒഴുക്കിൽപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് പുഴയിലൂടെ കുത്തിയൊലിച്ച് ഒഴുകി വന്ന കൂറ്റൻ മരം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിലാണ് യാഷിക്കും സുഹൃത്തുക്കളും അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് യാഷിക്കിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അനീസ്, സാജ...
എടവണ്ണയിൽ വീട്ടിൽ വൻ ആയുധ ശേഖരം; കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും
Crime

എടവണ്ണയിൽ വീട്ടിൽ വൻ ആയുധ ശേഖരം; കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും

എടവണ്ണ : എടവണ്ണയിലെ വീട്ടിൽ വൻ ആയുധവേട്ട. ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തി. എടവണ്ണയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേരെ ഇന്നലെ രാവിലെ പാലക്കാട് വെച്ച്‌ അറസ്റ്റ് ചെയ്തിരുന്നു. കല്‍പ്പാത്തിയില്‍ നിന്നായിരുന്നു വാഹനപരിശോധനയ്ക്കിടെ ഇവർ അറസ്റ്റിലായത്. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ ഉമേഷ്, രാമൻ കുട്ടി, പൊറ്റശ്ശേരി അനീഷ്, മണ്ണാർക്കാട് റാഷിക് എന്നിവരെയാണ് പിടികൂടിയത്. നിർത്താതെ പോയ കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ വെടിയുണ്ട കണ്ടെത്തിയിരുന്നു. മൃഗവേട്ടക്ക് വേണ്ടി വാങ്ങിയതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആയുധങ്ങള്‍ എവിടെ നിന്നാണ് വാങ്ങിയതെന്ന അന്വേഷണമാണ് എടവണ്ണയിലേക്ക്...