Tuesday, October 13

Tag: നോർക്ക

നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭകര്‍ക്കായി സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു
Information

നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭകര്‍ക്കായി സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്സിന്റെ കീഴിലുള്ള നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍.ബി.എഫ്.സി) നവംബര്‍ മാസത്തില്‍ മലപ്പുറം ജില്ലയില്‍ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം തുടങ്ങുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വിവിധ വായ്പാ സൗകര്യങ്ങള്‍, ലൈസന്‍സുകള്‍ നേടേണ്ട വിധം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. സംരംഭകര്‍ക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 22-നകം പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ 0471-2770534, 8592958677 എന്നീ ഫോണ്‍ നമ്പ...
പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്
Gulf

പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്

•നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എൻറോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കം പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എൻറോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കമായി. മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മലപ്പുറം നോർക്ക സെല്ലിൽ പദ്ധതിയുടെ ഉദ്ഘാടനം നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. നോര്‍ക്ക കെയര്‍ കൂടുതല്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോര്‍ക്ക കെയര്‍ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ലോഞ്ചിങ്ങും അദ്ദേഹം നിർവഹിച്ചു. ലോകത്ത് പ്രവാസിസമൂഹത്തിനായുളള ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയാണ് നോര്‍ക്ക കെയറെന്ന് ചടങ്ങില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച്ച് സ...