Tuesday, October 13

Tag: മെഡിക്കൽ ക്യാമ്പ്

വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Other

വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ വയോജനങ്ങൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ. കെ. അധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവത്കരണ ക്ലാസിന് ഡോ. ഗഫൂർ നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പിന് ഡോ. റഷീന നേതൃത്വം നൽകി. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം, ജീവിതശൈലി രോഗങ്ങൾ, ആയുർവേദ ചികിത്സയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണവും ആവശ്യമായ മെഡിക്കൽ പരിശോധനയും ക്യാമ്പിന്റെ ഭാഗമായി നടന്നു. വാർഡ് മെമ്പർ ജംസീന ചീരങ്ങൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സമീത കുമാരി, സായംപ്രഭാ ഫെസിലിറ്റേറ്റർ ലിനിഷ, കെയർ ഗീവർ ഇബ്രാഹീം എ. കെ. എന്നിവർ സംസാരിച്ചു....
ലെൻസ്ഫെഡ് അതിഥി തൊഴിലാളികൾക്കായി മലമ്പനി സ്ക്രീനിംഗ് ക്യാമ്പ് നടത്തി
Other

ലെൻസ്ഫെഡ് അതിഥി തൊഴിലാളികൾക്കായി മലമ്പനി സ്ക്രീനിംഗ് ക്യാമ്പ് നടത്തി

വേങ്ങര: ലെൻസ് ഫെഡ് ഏരിയ കമ്മിറ്റി  ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്കായി സൗജന്യ മലമ്പനി  സ്ക്രീനിംഗ് ക്യാമ്പ് നടത്തി ജില്ലയിൽ  അതിഥി തൊഴിലാളികൾക്കിടയിൽ മലമ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ്  29 വരെ നടത്തുന്ന രോഗനിർണയ ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്  അൽ സലാമ ആശുപത്രി പരിസരത്ത്  ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജംഷിയ ചീരങ്ങൻ അധ്യക്ഷയായി . കെസി ഇസ്മായിൽ പി കെ റിയാസലി ,  വി.കെ.എ. റസാഖ്, നൗഷാദലി, എയു നൗഫൽ  സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി.കെ., ഷംസുദ്ധീൻ ഇ.വി., സക്കീറലി എ., അസ്‌ലം പ്രസംഗിച്ചു...
ബി ആർ സി വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി
Local news

ബി ആർ സി വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി

തിരൂരങ്ങാടി : സമഗ്ര ശിക്ഷാ കേരള, മലപ്പുറം പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ബി. ആർ. സി. പരപ്പനങ്ങാടി-വേങ്ങര സംയുക്തമായി ബി ആർ.സി പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയിട്ടുള്ള എൽ.പി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾക്കായുള്ള എച്ച്.ഐ,എൽ. എം ഡി,വി.ഐ വിഭാഗങ്ങളിൽ UDID വെരിഫിക്കേഷൻ, മെഡിക്കൽ ബോർഡ്‌, വൈദ്യ പരിശോധന ക്യാമ്പ് പരപ്പനങ്ങാടി ബി ആർ സി ഹാളിൽ വച്ച് സംഘടിപ്പിച്ചു. പരപ്പനങ്ങാടി ബി. പി. സി .കൃഷ്ണൻ.IEDC വിഭാഗം ചുമതലയുള്ള ട്രെയിനർ സുധീർ.കെ കെ, എന്നിവരുടെ നേതൃത്വത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സി. ആർ.സി.സി മാർ എന്നിവർ ക്യാമ്പുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിച്ചു. അസ്ഥിരോഗ വിഭാഗത്തിൽ ഡോക്ടർ അജിത്ത് ഖാൻ, ഓർത്തോ ടെക്നീഷ്യൻ മനോജ്, ഇ.എൻ.ടി വിഭാഗത്തിൽ ഡോക്ടർ മുജീബ് തോട്ടശ്ശേരി, ഓഡിയോളജിസ്റ്റ് തഫ്സീറ.പി, നേത്രരോഗ വിഭാഗത്തിൽ ഡോക്ടർ സൗദ, ഒഫ്താൾമോളജിസ്റ്റ്...