വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ വയോജനങ്ങൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ. കെ. അധ്യക്ഷത വഹിച്ചു.
ആരോഗ്യ ബോധവത്കരണ ക്ലാസിന് ഡോ. ഗഫൂർ നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പിന് ഡോ. റഷീന നേതൃത്വം നൽകി. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം, ജീവിതശൈലി രോഗങ്ങൾ, ആയുർവേദ ചികിത്സയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണവും ആവശ്യമായ മെഡിക്കൽ പരിശോധനയും ക്യാമ്പിന്റെ ഭാഗമായി നടന്നു.
വാർഡ് മെമ്പർ ജംസീന ചീരങ്ങൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സമീത കുമാരി, സായംപ്രഭാ ഫെസിലിറ്റേറ്റർ ലിനിഷ, കെയർ ഗീവർ ഇബ്രാഹീം എ. കെ. എന്നിവർ സംസാരിച്ചു....

