Friday, October 24

വാറന്റുമായി എത്തിയ പൊലീസുകാരെ അക്രമിച്ചു, താനൂർ സ്വദേശി പിടിയിൽ

താനൂർ: പരപ്പനങ്ങാടി കോടതിയുടെ ജാമ്യമില്ല വറന്റ് നടപ്പാക്കാൻ പോയ താനൂർ പോലീസ് സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ആക്രമിച്ചു പരിക്കേല്പിച്ച ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ചീരൻ കടപ്പുറം സ്വദേശി പക്കച്ചിന്റെ പുരക്കൽ അയ്യൂബ് എന്ന ഡാനി അയ്യൂബ് (44) നെയാണ് അറസ്റ്റ് ചെയ്തത്.

തെന്നല സ്വദേശിയുടെ കാര് ആയുധവുമായി വന്ന് ആക്രമിച്ച്

2കോടി രൂപ തട്ടിയെടുത്ത നാൽവർ സംഘത്തിൽ പ്രധാനി ആണ് അയ്യൂബ്. അയൂബ് ചീരാൻ കടപ്പുറം ഭാഗത്തു ഉണ്ട് എന്ന് വിവരം കിട്ടിയതിനെ തുടർന്ന് എ എസ് ഐ സലേഷ്, സി പി ഓ മാരായ അനിൽ കുമാർ , പ്രബീഷ്, അനിൽകുമാർ സുധി, സുന്ദർ, ജിതിൻ എന്നിവർ സ്ഥലത്തെത്തി അയൂബിനെ കസ്റ്റഡിയിൽ എടുക്കാൻ പോയ സമയം അയൂബ് പോലീസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി ആക്രമിക്കുകയും തെറി പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു ഡ്യൂട്ടി തടസപെടുത്തുകയായിരുന്നു. തുടർന്ന് താനൂർ ഇൻസ്‌പെക്ടർ ബിജിത്ത് കെ ടി പോലീസ് പാർട്ടിയുമായി എത്തി പ്രതിയെ ബാലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. 2 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റി താനൂർ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. അയൂബ് നിരവധി കേസുകളിൽ പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താനൂർ ഇൻസ്‌പെക്ടർ ബിജിത്ത് കെ ടി സബ് ഇൻസ്‌പെക്ടർ സുജിത് എൻ ആ ർ എ എസ് ഐ സലേഷ്, അനിൽകുമാർ, scpo സെബാസ്റ്റ്യൻ, സിപി മാരായ അനിൽകുമാർ പ്രബീഷ് അനിൽകുമാർ സുധി സുന്ദർ ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .
ഓഗസ്റ്റ് 14 ന് രാത്രി 9.55 നാണ്

തെയ്യാല തട്ടത്തലം ഹൈസ്‌കൂൾ പടിയിൽ വെച്ച് തെന്നല സ്വദേശിയുടെ കാർ ആക്രമിച്ച് പണം കവർന്നത്. തെന്നല സ്വദേശി പറമ്പിൽ ഹനീഫയും ബന്ധു അഷ്റഫ് തെന്നലയും കൊടിഞ്ഞി ചെറുപ്പാറയിലെ വ്യക്തിയിൽ നിന്നും പണം വാങ്ങി പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.
അയൂബ് , തിരൂരങ്ങാടി സ്വദേശി തടത്തിൽ കരീം ഉൾപ്പെടെ മറ്റു മൂന്നു പേരുമായി ചേർന്ന് മുഖം മൂടി ധരിച്ചു ആയുധവുമായി വന്ന് കാർ ആക്രമിച്ചു 2 കോടി രൂപ കവർച്ച ചെയ്തു കൊണ്ടുപോയത്. ഈ കേസിൽ ജാമ്യമില്ല വാറന്റ് പരപ്പനങ്ങാടി കോടതി പുറപെടുവിച്ചത് നടപ്പിലാക്കാൻ പോയ പോലീസ് ഉദ്യോഗസ്ഥരെ ആണ് അയൂബ് ആക്രമിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടി തടസപെടുത്തി ആക്രമിച്ച കാര്യത്തിന് അയൂബിനു എതിരെ കേസ് രജിസ്റ്റർ ചെയ്തു. 2 കോടി കവർച്ച ചെയ്ത കേസിൽ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉണ്ട്. ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസ് താനൂർ dysp പ്രമോദ് പി ഇൻസ്‌പെക്ടർ ബിജിത്ത് കെ ടി എന്നിവരുടെ നേതൃത്വത്തിൽ സ്പെഷ്യൽ അന്വേഷണ സംഘം രൂപീക്കരിച്ചു ആണ് കവർച്ച കേസ്സ് അന്വേഷണം നടത്തി നാലു പ്രതികളെ പിടികൂടിയത്. തിരൂർ സ്വദേശി

ഷാജഹാൻ, വേങ്ങര കൂരിയാട് സ്വദേശി സാദിഖ് എന്നിവരെ കിട്ടാനുണ്ട്. ഇവർ വിദേശത്താണ്.

error: Content is protected !!