താനൂര്‍ ഉപജില്ലാ സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു

തിരൂരങ്ങാടി : കെ. എസ്. ടി യു സംസ്ഥാന തലത്തില്‍ നടത്തുന്ന സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് താനൂര്‍ ഉപജില്ലാ തല മത്സരം ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വച്ച് നടന്നു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പൊതുവത്ത് ഫാത്തിമ ഉദ്ഘാടനം ചെയ്തു. കെ. എസ്. ടി യു താനൂര്‍ ഉപജില്ല പ്രസിഡന്റ് ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു’

മലപ്പുറം ജില്ലാ കെ. എസ്. ടി യു ട്രഷറര്‍ കെ.എം ഹനീഫ സി. എച്ച്. അനുസ്മരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് റഹീം കുണ്ടൂര്‍, ജില്ലാ സെക്രട്ടറി കെ.പി ജലീല്‍, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് അസൈനാര്‍ ടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സാലിം പി.എം, ജംഷാദ് ആദൃശേരി, പി, ടി ഖലീലുല്‍ അമീന്‍ , അഫ്‌സല്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. നൗഫല്‍ എ, ഷബീര്‍ ബാബു ടി, സാഹിര്‍ കല്‍പകഞ്ചേരി, മുജീബ് അരീക്കാട് എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി.

പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍ സമാപന സമ്മേളനവും സമ്മാനദാനവും നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മുസ്ഥഫ കളത്തിങ്ങല്‍, മുസ്ലിം യൂത്ത് ലീഗ് പെരുമണ്ണ സെക്രട്ടി നൗഫല്‍ .പഞ്ചായയത്ത് എം.എസ് എഫ് സെക്രട്ടി നിഷാദ് അല്‍സാര്‍ കളിയാട്ടം മുക്ക്, ബഷീര്‍ അഹമ്മദ് വാളക്കുളം, യഹ് കൂബ് എടരിക്കോട് ജിഷ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

പവിത്ര അജയ് എ.എല്‍.പി.എസ് പുത്തന്‍തെരു, മുഹമ്മദ് റിഷാന്‍, ജി.എല്‍.പി.എസ്. നന്നമ്പ്ര, അനയ് പ്രദീപ്, എ.എല്‍.പി.എസ് പുതുകുളങ്ങര എല്‍.പി.വിഭാഗത്തിലും ഹരിനന്ദ് ‘ കെ.എച്ച്, ജി.എച്ച് എസ് മീനടത്തൂര്‍ , അദിത് കൃഷ്ണ, എസ്.എം.യു.പി.എസ്. താനൂര്‍, ഗിരിധര്‍ ജനാര്‍ദ്ദനന്‍, എ.എം.യു.പി.എസ്.അയ്യായ, യു.പി.വിഭാഗത്തിലും ഷജിന്‍ ഷാന്‍ ബി.വൈ. കെ.വി.എച്ച്.എസ്.എസ് വളവന്നൂര്‍, മുഹമ്മദ് അന്‍ഫാസ് ഇ പി, എസ്.എം.എം.എച്ച്.എസ്.എസ്.രായിരിമംഗലം, മുഹമ്മദ് അഷ്മില്‍ വി.കെ, ഗാര്‍ഡണ്‍ വാലി ഇ എം.എച്ച്.എസ് ,എസ്,ഹൈസ്‌കൂള്‍ വിഭാഗത്തിലും ഷാദിയ ഷെറിന്‍ വി, ഡി.ജി.എച്ച്.എസ്.എസ് താനൂര്‍, ഫസല്‍ റഹ്‌മാന്‍ ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂര്‍, റന പി.കെ ,ജി.വി.എച്ച്.എസ്.എസ് ചെട്ടിയാം കിണര്‍ എന്നിവര്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ജേതാക്കളായി

error: Content is protected !!