താനൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം : ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : നവംബര്‍ 5,6,7,8 തീയതികളിലായി എസ് എസ് എം എച്ച്എസ്എസ് തെയ്യാലങ്ങളില്‍ വച്ച് നടക്കുന്ന താനൂര്‍ ഉപജില്ലാ 35 മത് സ്‌ക്കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. പ്രകാശന കര്‍മം സ്വാഗതസംഘം ചെയര്‍മാന്‍ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തസ്‌ലീന ഷാജി പാലക്കാട്ട് നിര്‍വ്വഹിച്ചു.

പി.ടി.എ പ്രസിഡന്റ് മൂസ്സകുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ചെറിയേരി ബാപ്പുട്ടി, വി. കെ. ഷമീന,പഞ്ചായത്ത് മെമ്പര്‍മാരായ ഊര്‍പ്പായി സെയ്തലവി, പി കെ റഹ് യാനത്ത്,പ്രസന്ന കുമാരി.ടി,നടുത്തൊടി മുസ്തഫ, പി. പി ഷാഹുല്‍ ഹമീദ്, എം.പി ശരീഫ, ധന ടീച്ചര്‍,ബാലന്‍ ചെറുമുക്ക്, താനൂര്‍ എ.ഇ .ഒ ശ്രീജ പി.പി , സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് റാഫി, എസ്.എം.സി ചെയര്‍മാന്‍ പച്ചായി മൊയ്തീന്‍കുട്ടി, പി.ടി.എ വൈസ് പ്രസിഡണ്ട് എന്‍. വി. മുസ്ത,സജിത്ത് കാച്ചേരി, സ്വാഗതസംഘം കണ്‍വീനര്‍ ബിജു എബ്രഹാം ,എച്ച് .എം ഫോറം സിക്രട്ടറി ബിജുപ്രസാദ് , പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.സി സജിത്ത്, ദിനേശ് കുന്നുംപുറം, എം. എ റഫീഖ്, അന്‍സാര്‍ കളിയാട്ടമുക്ക്, റഹീം കുണ്ടൂര്, പബ്ലിസിറ്റി കണ്‍വിനര്‍ സിദ്ധീഖ് മൂന്നിയൂര്‍, അഭിലാഷ് ജോര്‍ജ്, മുഹമ്മദ് യാസിര്‍, രാജേഷ് പി. കെ, സിജോമോന്‍. പി എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!