25 വര്‍ഷത്തിനിടയില്‍ ആദ്യം : താനൂര്‍ സബ്ജില്ല സ്‌കൂള്‍ കലോത്സവ ലോഗോ തയ്യാറാക്കിയത് ഇതേ ഉപജില്ലയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി

തിരൂരങ്ങാടി : താനൂര്‍ സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇതേ ഉപജില്ലയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ലോഗോ. ഗവ. ദേവധാര്‍ എച്ച്.എസ് സ്‌കൂളിലെ വി. മുഹമ്മദ് ഇബ്രാഹിമിന്റെ ലോഗോയാണ് തെരഞ്ഞെടുത്തത്. അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമടക്കം തയ്യാറാക്കിയ നിരവധി ലോഗോയില്‍ നിന്നാണ് മുഹമ്മദ് ഇബ്രാഹിമിന്റെ ലോഗോ തെരഞ്ഞെടുത്തത്.

25 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് താനൂര്‍ സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഒരു വിദ്യാര്‍ത്ഥിയുടെ ലോഗോ തിരഞ്ഞെടുക്കുന്നതെന്ന് പബ്ലിസിറ്റി മീഡിയ കണ്‍വീനര്‍ സിദ്ദീഖ് മൂന്നിയൂര്‍ പറഞ്ഞു.

താനൂര്‍ ബീച്ച് റോഡില്‍ മാവേലി സ്റ്റോറിന് സമീപം വലിയകത്ത് ഹിബാ വീട്ടില്‍ മുഹമ്മദ് റഫീക്കിന്റെയും ജയ്‌സത്തിന്റെയും മകനാണ്. 2023 താനൂര്‍ സബ്ജില്ലാ ശാസ്ത്രമേള ലോഗോ തയ്യാറാക്കിയതും മുഹമ്മദ് ഇബ്രാഹിമായിരുന്നു

error: Content is protected !!