ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ചങ്ങരംകുളം: ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ചങ്ങരംകുളം പാവിട്ടപ്പുറത്താണ് സംഭവം. എറവറാംകുന്ന് സ്വദേശി തെക്കത്ത് വളപ്പില്‍ ശിഹാബിന്റെ മകന്‍ ഷഹബാസ്(16) ആണ് മരിച്ചത്. ഷഹബാസിനൊപ്പമുണ്ടായിരുന്ന പാവിട്ടപ്പുറം സ്വദേശി കുളങ്ങര വീട്ടില്‍ റിഹാന്(16) പരിക്കേറ്റു.

ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഷഹബാസിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിഹാന്റെ നില ഗുരുതരമല്ല.

error: Content is protected !!