Friday, December 26

കേന്ദ്ര ബജറ്റില്‍ കേരളത്തോട് അവഗണന ; ബജറ്റ് കത്തിച്ച് പ്രതിഷേധിച്ച് സിപിഐ

തിരൂരങ്ങാടി ; 2024-25 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ച കടുത്ത അവഗണനക്കെതിരെ പ്രതീകാത്മകമായി ബജറ്റ് കത്തിച്ച് സി പി ഐ തിരുരങ്ങാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വെന്നിയൂര്‍ കൊടക്കല്ലില്‍ വച്ചാണ് പ്രതീകാത്മകമായി ബജറ്റ് കത്തിച്ച് കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ കൗണ്‍സില്‍ അംഗം ജി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി കെ.മൊയ്തീന്‍കോയ അധ്യക്ഷം വഹിച്ചു. കിസാന്‍ സഭ തിരുരങ്ങാടി മണ്ഡലം സെക്രട്ടറി സി.ടി.ഫാറൂഖ് എ ഐ റ്റി യു സി തിരുരങ്ങാടി മണ്ഡലം പ്രസിഡണ്ട് സി.പി.നൗഫല്‍, മഹിള സംഘം മണ്ഡലം സെക്രട്ടറി കെ.വി.മുംതാസ്, ബൈജു ചൂലന്‍ കുന്ന്, അബ്ദുറസാഖ് ചെനക്കല്‍, കെ.ബാബുരാജ് എന്നിവര്‍ സംസാരിച്ചു. സി.കെ.മൊയ്തീന്‍ കുട്ടി സ്വാഗതവും ബീരാന്‍കുട്ടി മെട്രോ നന്ദിയും പറഞ്ഞു

error: Content is protected !!