Tuesday, October 14

തെന്നലയിലെ ശ്മശാനം വൈദ്യുതി ശ്മശാനമാക്കി മാറ്റണം: ബി ജെ പി

തെന്നല: പഞ്ചായത്ത് ശ്മശാനം വൈദ്യുതി ശ്മശാനമാക്കി മാറ്റണമെന്ന് ബി ജെ പി പഞ്ചായത്ത് കൺ വെൻഷൻ ആവശ്യപ്പെട്ടു. 3 സെന്റ് ഭൂമികളിലും, ക്വാർട്ടെഴ് സുകളിലും

ജീവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് അവരുടെ വീടുകളിൽ മരണപ്പെടുന്നവരെ സംസ്കരിക്കാൻ വലിയ തരത്തിലുള്ള പ്രതിസന്ധിയാണ് നേരിടുന്നതെന്നും വലിയ ദൂരത്തുള്ള പ്രദേശങ്ങളിലേക്കാണ് മൃതശരീരം കൊണ്ടുപോയി സംസ്കരിക്കുന്നതെന്നും അതുകൊണ്ടുതന്നെ അടിയന്തരമായി ശ്മശാനം സംസ്കാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു,

ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭം നടത്താനും ബിജെപി തീരുമാനിച്ചു. ബിജെപി തെന്നല പഞ്ചായത്ത് കൺവെൻഷൻ പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് സുജേഷ് എൻ അധ്യക്ഷത് വഹിച്ചു മണ്ഡലം പ്രസിഡണ്ട്‌ റിജു സി രാഘവ്, എം ഉദയേഷ്, ശിവദാസൻ എം, വിശ്വനാഥൻ കെ, ഷിജു പി, പ്രജീഷ് എൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!