വോട്ടര്‍ പട്ടിക പുതുക്കല്‍ : കരട് വോട്ടര്‍പട്ടികയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വോട്ടര്‍ പട്ടിക നിരീക്ഷകന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

മലപ്പുറം : പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2025 ന്റെ ഭാഗമായി ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഇലക്ടറല്‍ റോള്‍ നിരീക്ഷകന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. കേരള സര്‍ക്കാര്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് സെക്രട്ടറിയായ കെ. ബിജു ആണ് ജില്ലയിലെ വോട്ടര്‍ പട്ടിക നിരീക്ഷകന്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍! എന്നിവരുടെ യോഗം ചേര്‍ന്നു.

പട്ടിക പുതുക്കുമ്പോള്‍ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും സജീവമായ ഇടപെടലുകള്‍ വേണമെന്ന് നിരീക്ഷകന്‍ അറിയിച്ചു. കൂടാതെ എല്ലാ പോളിംഗ് ബൂത്തുകളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും കുറ്റമറ്റ രീതിയിലുള്ള വോട്ടര്‍പട്ടികയുടെ പൂര്‍ത്തീകരണത്തിന് എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി. ആര്‍. വിനോദ്, ഡെപ്യൂട്ടി കളക്ടര്‍ കൃഷ്ണകുമാര്‍. കെ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!