
കോഴിക്കോട് : സമസ്തയുടെചരിത്രം രേഖപ്പെടുത്തി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് തയ്യാറാക്കിയ കോഫി ടാബിൾ ബുക്ക് ജൂൺ 11ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് നൽകി പ്രകാശനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാവും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനനിർവ്വഹിക്കും.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഡോക്യൂമെന്ററി പ്രകാശനവും കേരള ഹജ്ജ്-വഖഫ്-കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉപഹാര സമർപ്പണവും നടത്തും. ദി ന്യൂ ഇന്ത്യൻ എക്സ് പ്രസ്സ് റെസി. എഡിറ്റർ കിരൺ പ്രകാശ് ആമുഖ പ്രഭാഷണവും സമസ്ത ട്രഷറർ പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട് സ്വാഗത പ്രഭാഷണവും നിർവ്വഹിക്കും. ദി ന്യൂ ഇന്ത്യൻ എക്സ് പ്രസ്സ് സീനിയർ അസോസിയേറ്റഡ് എഡിറ്റർ എം. പി. പ്രശാന്ത് പുസ്തക പരിചയം നടത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാർ പ്രഭാഷണം നിർവ്വഹിക്കും.
ന്യൂ ഇന്ത്യൻ എക്സ് പ്രസ്സ് ജനറൽ മാനേജർ വിഷ്ണു കുമാർ, സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, സമസ്ത മുശാവറ അംഗങ്ങളായ എ. വി. അബ്ദുറഹ്മാൻ മുസ്ലിയാർ, ഡോ. ബഹാ ഉ ദ്ധീൻ മുഹമ്മദ് നദ്വി, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ആദൃശേരി ഹംസ ക്കുട്ടി മുസ്ലിയാർ, പി. എം. അബ്ദുൽ സലാം ബാഖവി, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ. എ. എം. അബ്ദുൽ ഖാദർ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, വിദ്യാഭ്യാസ ബോർഡ് എക്സി. അംഗങ്ങളായ എം. സി. മായിൻ ഹാജി, അബ്ദു സ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാർ വിഴിഞ്ഞം, ഇസ്മായിൽ കുഞ്ഞ് ഹാജി മാന്നാർ, എം. അബ്ദുറഹ്മാൻ മുസ്ലിയാർ കൊടക്, സമസ്ത തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജഹാൻ ദാരിമി പനവൂർ, ജനറൽ സെക്രട്ടറി നൗഷാദ് ബാഖവി ചിറയിൻ കീഴ്, സമസ്ത കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി കബീർ ബാഖവി കാഞ്ഞാർ എന്നിവർ പ്രസംഗിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദി രേഖപ്പെടുത്തും. അന്നെ ദിവസം ഉച്ചക്ക് 2 മണിക്ക് സമസ്ത നൂറാം വാർഷികം തിരുവനന്തപുരം ജില്ലാ സ്വാഗത സംഘം രൂപീകരണ കൺവൻഷൻ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. നാനൂറോളം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും.