![](https://tirurangaditoday.in/wp-content/uploads/2025/02/WhatsApp-Image-2025-02-14-at-2.14.06-PM-1024x768.jpeg)
തിരൂരങ്ങാടി : കാച്ചടി സ്‌കൂളിലെ മികവുത്സവും വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി മാറി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയ വായന പ്രവര്‍ത്തനങ്ങള്‍ ക്വീസീ ബീ എന്ന പേരിലാണ് സംഘടിപ്പിച്ചത്. ഒരു വര്‍ഷം നീണ്ടു നിന്ന മികവുത്സവം കുട്ടികളിലെ വായനക്ക് പ്രചോദനമായി. പ്രൗഢഗംഭീര ക്വിസ്സ് റിയാലിറ്റി ഷോ വാര്‍ഷികാഘോഷ വേദിയില്‍ പ്രത്യേകം സജ്ജമാക്കിയ സെഷനില്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
12 ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച 10 കുട്ടികളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. പ്രധാന അധ്യാപിക കെ കദിയുമ്മ ടീച്ചര്‍ പരിപാടിയുടെ ആമുഖം നിര്‍വഹിച്ചു. നിറഞ്ഞ സദസ്സിനു മുന്നില്‍ വാശിയേറിയ ഫൈനല്‍ മത്സരത്തിന് വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റര്‍ വിജിഷ ടീച്ചര്‍ ക്വിസ് അവതാരകയായി. അഡ്വക്കറ്റ് നിയാസ് കെ വി സമ്മാനവിതരണ സെഷന്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ സ്റ്റാഫ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനമായ സൈക്കിള്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥിക്ക് നല്‍കി. പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നൗഷാദ് മുണ്ടത്തോടന്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കി. പരിപാടിക്ക് പിടിഎ പ്രസിഡണ്ട് സിറാജ് മുണ്ടത്തോടന്‍ നന്ദി പറഞ്ഞു.