കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകള്‍ക്കപ്പുറം എല്ലാ പ്രശ്‌നങ്ങളിലും കൃത്യമായ നിലപാട് സ്വീകരിച്ച ചെമ്മാടിന്റെ മുഖം : ബീരാന്‍ ഹാജിയെ അനുസ്മരിച്ച് പിഡിപി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക കാരുണ്യ മേഖലയില്‍ തിരുരങ്ങാടിയില്‍ ഏറെ സജിവ സാന്നിധ്യമായിരുന്ന കൊണ്ടാണത്ത് ബീരാന്‍ ഹാജിയുടെ നിര്യണത്തില്‍ പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി അനുശോചനം രേഖപെടുത്തി. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കപ്പുറം തനിക്ക് മുന്നില്‍ എത്തുന്ന എല്ലാ പ്രശ്‌നങ്ങളിലും കൃത്യമായ നിലപാട് സ്വീകരിച്ച് പരിഹാരം കണ്ടിരുന്ന ചെമ്മാടിന്റെ മുഖമായിരുന്നു കൊണ്ടാണത്ത് ബിരാന്‍ ഹാജി എന്നും പിഡിപി എന്ന പാര്‍ട്ടിയോട് എല്ലാ നിലയിലും സഹകരിച്ചിരുന്ന വ്യക്തിയുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്നവര്‍ക്കൊപ്പം
പിഡിപി യും പങ്ക് ചേരുന്നതായി പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി കമ്മറ്റിക്ക് വേണ്ടി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!