മാതാപിതാക്കള്‍ വിവാഹം ക്ഷണിക്കാന്‍ പോയ സമയത്ത് പ്രതിശ്രുത വധു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു

കോഴിക്കോട് : മാതാപിതാക്കള്‍ വിവാഹം ക്ഷണിക്കുന്നതിനായി പോയ സമയത്ത് പ്രതിശ്രുത വധു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍. മേപ്പയ്യൂര്‍ നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ അഞ്ജന (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ നഴ്‌സാണ്. വിവാഹം അടുത്തമാസം നടക്കാനിരിക്കേയാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പിതാവ്: സത്യന്‍, മാതാവ്: ലീന

error: Content is protected !!