എ ആര്‍ നഗര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ജല ശുദ്ധീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

തിരൂരങ്ങാടി : മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എആര്‍ നഗര്‍ പഞ്ചായത്തിലെ പൊതുകിണറുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കിണറുകളും ക്ലോറിനേഷന്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങള്‍ എ ആര്‍ നഗര്‍ എഫ്എച്ച് സിയിലെ കിണര്‍ ശുദ്ധീകരിച്ചു കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു.

പത്ത് ദിവസങ്ങളിലായിട്ടാണ് വാര്‍ഡുകളിലെ മുഴുവന്‍ കിണറുകളും ആരോഗ്യ പ്രവര്‍ത്തകരുടേയും ആശാവര്‍കര്‍മാരുടേയും നേതൃത്വത്തില്‍ ക്ലോറിനേഷന്‍ ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്‌സണ്‍ ജിഷ ടീച്ചര്‍ , വാര്‍ഡ് മെമ്പര്‍ ഫിര്‍ദ്ദൗസ്, മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി സി.ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി, പി എച്ച് എന്‍ തങ്ക കെ.പി , ആശ പ്രവര്‍ത്തക ജയഭാരതി, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!