Saturday, August 16

കുന്നുംപുറം ടൗണില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്

എ ആര്‍ നഗര്‍ : ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്, എആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ കുന്നുംപുറം ടൗണിലെ ഹോട്ടലുകള്‍ കൂള്‍ബാറുകള്‍ , ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കുടിവെള്ള പരിശോധന നടത്താത്ത സ്ഥാപനങ്ങളെയും ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരെയും ഒരു കാരണവരാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ്, ജിജി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

error: Content is protected !!