വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കേരളോത്സവം നടത്തുന്നതുമായി സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ക്ലബുകൾ, റസിഡൻസുകൾ, യുവജന സംഘടന എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചയത്തിൽ നവംബർ 24 മുതൽ ഡിസംബർ 3 നുള്ളിൽ മൽസരങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനും നവംബർ 21 ന് 5 pm വരെ മൽസരാത്ഥികൾക്ക് ഓൺലൈൻ റജിസ്റ്റേഷൻ നടത്താനും യോഗം തിരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിനിത ആർ എച്ച് ജനറൽ കൺവീനറും, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ചെയർമാനുമായും, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ആൻോ മാർട്ടിൻ ജോയിൻ്റ് കൺവീനറും, ആർ അശ്വിൻ യൂത്ത് കോഡിനേറ്ററും, ലിയാക്കത്ത് അലി ജോയിൻ്റ് കോഡിനേറ്ററും ആയി സംഘാടകസമിതി നിലവിൽ വന്നു. മൽസരങ്ങളുടെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.