
ചേളാരി: ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 100ാം വാര്‍ഷിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കാന്‍ സ്വാഗതസംഘം സബ്കമ്മിറ്റികള്‍ പ്രവര്‍ത്തന സജ്ജം. സമസ്തയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്ക
ത്തെ തുടർന്ന് ഇരു വിഭാഗക്കാരെയും ഉൾപ്പെടുത്തി കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതിനെ തുടർന്ന് ഇരു വിഭാഗവും യോഗത്തിൽ പങ്കെടുത്തിരുന്നു.
ചേളാരി സമസ്താലയം മുഅല്ലിം ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘം വൈസ് ചെയര്‍മാന്‍, ജോയിന്റ് കണ്‍വീനര്‍മാര്‍, സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗം സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും തുടര്‍ന്നു നടക്കുന്ന പദ്ധതികള്‍ വിശദീകരിക്കുകയും ചെയ്തു. സ്വാഗത സംഘം വൈസ് ചെയര്‍മാനും എസ്.കെ.ജെ.എം.സി.സി പ്രസിഡണ്ടുമായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അദ്ധ്യക്ഷനായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗങ്ങളായ അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, പി.കെ ഹംസക്ടുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, അബ്ദുസ്സലാം ദാരിമി ആലംപാടി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പോഷക സംഘടന നേതാക്കളായ ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, യു മുഹമ്മദ് ഷാഫി ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി വെന്നിയൂര്‍, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, കെ.എ റഹ്മാന്‍ ഫൈസി, എഞ്ചിനീയര്‍ മാമുകോയ ഹാജി, സയ്യിദ് ശുഹൈബ് തങ്ങള്‍, എം.എ ചേളാരി, കെ.എഛ് കോട്ടപ്പുഴ, ചെങ്കള അബ്ദുല്ല ഫൈസി, സലീം എടക്കര, അബ്ദുല്‍ഖാദിര്‍ ഫൈസി കുന്നുംപുറം, എസ്. മുഹമ്മദ് ദാരിമി. കെ.കെ ഇബ്രാഹീം മുസ്ലിയാര്‍, പി.കെ. മുഹമ്മദ് ഹാജി, സലാം ഫൈസി മുക്കം, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, കെ.ടി കുഞ്ഞുമോന്‍ ഹാജി വാണിയമ്പലം, ബാപ്പു ഹാജി മുണ്ടക്കുളം, ഹംസ ഹാജി മൂന്നിയൂര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഹാരിസ് ബാഖവി കംബ്ലക്കാട്, എം.പി മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡോ ബഷീര്‍ പനങ്ങാങ്ങര, യൂനുസ് ഫൈസി വെട്ടുപാറ, അബൂബക്കര്‍ ഫൈസി മലയമ്മ, ഷാജഹാന്‍ റഹ്മാനി, നൗഷാദ് ചെട്ടിപ്പടി, അബ്ദുറസാഖ് ദാരിമി നടമ്മല്‍ പൊയില്‍, ഹസ്സന്‍ ആലംകോട്, മുസ്തഫ അഷ്‌റഫി കക്കുപടി, പി.എസ്. ഇബ്രാഹീം ഫൈസി,  അബ്ദുല്‍ ഗഫൂര്‍ ദാരിമി, റാഷിദ് കാക്കുനി, ശമീര്‍ ഫൈസി ഒടമല, ഒ.എം. ഷരീഫ് ദാരിമി, സി.കെ. മൊയ്തീന്‍ ഫൈസി, അമാനുല്ല ദാരിമി, റാഫി പെരുമുക്ക്, ഒ.കെ.എം കുട്ടി ഉമരി തുടങ്ങിയവര്‍ സംസാരിച്ചു.
താഴെ പറയുന്ന വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി (പ്രോഗ്രാം), സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ (ഫിനാന്‍സ്), പി.എ അബ്ദുസ്സലാം ബാഖവി (പബ്ലിസിറ്റി), സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി (സപ്ലിമെന്റ്), ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര (ക്യാമ്പ്), വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി (സുവനീര്‍), എം.എ.എച്ച് മഹ്മൂദ് ഹാജി ചെങ്കള (സ്റ്റേജ്, ലൈറ്റ് ആന്റ് സൗണ്ട്), സുബൈര്‍ ഖാസിമി പടന്ന (ട്രാന്‍സ്പോര്‍ട്ട് ആന്റ് അക്കമഡേഷന്‍), ഡോ. ഷഫീഖ് വഴിപ്പാറ (എക്സ്പോ), റഷീദ് ബെളിഞ്ചം (ലോ & ഓഡര്‍), ഒ.പി.എം അശ്റഫ് മൗലവി (വളണ്ടിയര്‍), താജുദ്ദീന്‍ ദാരിമി പടന്ന (മീഡിയ), ഡോ. നാട്ടിക മുഹമ്മദലി (വെല്‍ഫയര്‍),
നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ‘ഇസ’ യുടെ വിപണന വസ്തുക്കളുടെ വിതരണോദ്ഘാടനം ഖത്തര്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് എ.വി അബൂബക്കര്‍ ഖാസിമിക്ക് നല്‍കി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വ്വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെകട്ടറി കെ. ഉമര്‍ ഫൈസി സ്വാഗതവും കോഡനേറ്റര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.