നിര്‍മാണം നടക്കുന്ന തിയേറ്റര്‍ കെട്ടിടത്തില്‍ നിന്ന് കാല്‍ തെന്നി വീണ് തിയേറ്റര്‍ ഉടമ മരിച്ചു

ചങ്ങരംകുളം : നിര്‍മാണം നടക്കുന്ന തിയേറ്റര്‍ കെട്ടിടത്തില്‍ നിന്ന് കാല്‍ തെന്നി വീണ് തിയേറ്റര്‍ ഉടമ മരിച്ചു. സിനിമ ആസ്വാദകരുടെ ഇടയില്‍ അഭിലാഷ് കുഞ്ഞേട്ടന്‍ എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് എആര്‍സി കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം സിനിമാ തിയേറ്ററുകളുടെ ഉടമയായ മുക്കം കിഴുക്കാരകാട്ട, കെ.ഒ ജോസഫാണ് (75) മരിച്ചത്.

ചങ്ങരംകുളത്തെ തന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. തലയടിച്ച് വീണ ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ജോസഫ്.

error: Content is protected !!