പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യയെ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുണ്ടായത്

തിരൂരങ്ങാടി : പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യക്കൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പറമ്പിൽ പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരക്കൽ കുഞ്ഞിമൊയ്‌ദീന്റെ മകൻ അബ്ദുൽ ഗഫൂർ (34) ആണ് മരിച്ചത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CAqF3LhTkJb3CjMDGma0mD

ഭാര്യ നസീബയെ പ്രസവത്തിന് ചെമ്മാട് ആശുപത്രിയിൽ ഞായറാഴ്ച രാത്രി അഡ്മിറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ഭാര്യയെ കാണാൻ മുറിയിലേക്ക് പോകുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ച് മരിച്ചു. ഇന്ന് വൈകുന്നേരം ഭാര്യ നസീബ പെണ്കുഞ്ഞിന് ജന്മം നൽകി. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ഉണ്ടാകുന്നത്. കുഞ്ഞിനെ കാണും മുമ്പേയുള്ള ഗഫൂറിന്റെ മരണം നാടിന്റെ നൊമ്പരമായി. പറമ്പിൽ പീടികയിൽ മൊബൈൽ ഫോൺ ഷോപ് നടത്തുകയായിരുന്നു. മാതാവ് സൈനബ. ജാബിർ, ആരിഫ, ഷെഹ്‌ലാബി എന്നിവർ സഹോദരങ്ങളാണ്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!