
നന്നമ്പ്ര: മേലെപുറം സ്വാദേശിയായ യുവാവിന് വെട്ടേറ്റതായി പരാതി. ഇന്നലെ വൈകുന്നേരമാണ് സംഭവം. കെ.രതീഷിനാണ് തലക്ക് വെട്ടേറ്റത്. അനുജനെ തേടിയെത്തിയ സംഘം വീട്ടിൽ അതിക്രമം കാണിച്ചപ്പോൾ തടയാൻ ശ്രമിച്ചപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ചു വെട്ടിയെന്നാണ് വീട്ടുകാർ പറയുന്നത്. തലക്ക് പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ഓട്ടോയിൽ എത്തിയ മൂന്നംഗ സംഘമാണ് വെട്ടിയതെന്നു ഇവർ പറഞ്ഞു. ഇവർ തിരൂർ സ്വദേശികളാണ് എന്നാണ് അറിയുന്നത്.
അതേ സമയം, ഈ സംഘത്തിൽ പെട്ടവരും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.