
തലപ്പാറ : വിശുദ്ധ റമദാനില്‍ വഴിയാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍. തലപ്പാറ ജംഗ്ഷനിലെ ഇരുഭാഗത്തുമായി നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്ത് പ്രവര്‍ത്തകര്‍ മാതൃകയാവുകയാണ്.
ദീര്‍ഘദൂര യാത്രക്കാരടക്കം ആയിരക്കണക്കിന് പേര്‍ യാത്ര ചെയ്യുന്ന ഹൈവേയില്‍ നല്‍കുന്ന ഈ കിറ്റ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. എസ് വൈ എസ് മൂന്നിയൂര്‍ സര്‍ക്കിളിന് കീഴില്‍ വിവിധ യൂണിറ്റുകളാണ് ദിവസവും ഈ കാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.