തിരൂര്‍ : തിരൂര്‍ കാട്ടിലപള്ളിയില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിലായി. നേരത്തെ പിടിയിലായ ഒന്നാംപ്രതി ആഷിഖിന്റെ പിതാവും സഹോദരന്മാരുമാണ് അറസ്റ്റിലായത്. രണ്ടാം പ്രതി അന്‍ഷാദ്, മൂന്നാം പ്രതി അജ്രിഫ്, നാലാം പ്രതി ആലിക്കുട്ടി എന്നിവരെ രഹസ്യ വിവരത്തെ തുടര്‍ന്ന് തിരൂര്‍ പോലീസ് പിടികൂടിയത്.
ശനിയാഴ്ചയാണ് കാട്ടിലപള്ളി സ്വദേശി സ്വാലിഹിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്വാലിഹും പ്രതികളും തമ്മില്‍ നേരത്തെ വൈരാഗ്യം ഉണ്ടായിരുന്നു. പലപ്പോഴും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. ഏറ്റവും ഒടുവില്‍ ആഷിഖുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കയ്യാങ്കളിയില്‍ എത്തുകയും ആയിരുന്നു. തുടര്‍ന്നാണ് സ്വാലിഹിനെ ആഷിക്കും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ചത് എന്നാണ് പോലീസ് വിശദീകരണം. മാരകമായി പരിക്കേറ്റ സ്വാലിഹ് രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് വീണു മരിച്ചത്.
കൃത്യത്തിന് ശേഷം ഇവര്‍ ഒളിവില്‍ ആയിരുന്നു. ഒന്നാം പ്രതി ആഷിഖ് ഞായറാഴ്ച തന്നെ അറസ്റ്റില്‍ ആയിരുന്നു. ആലികുട്ടിയുടെ മക്കളാണ് അറസ്റ്റിലായ ആദ്യ മൂന്ന് പ്രതികള്‍.