കട കുത്തിത്തുറന്ന് ചോക്ലേറ്റും പണവും മോഷ്ടിച്ചു ; 17 കാരനടക്കം മൂന്നു പേര്‍ പിടിയില്‍

Copy LinkWhatsAppFacebookTelegramMessengerShare

കാസര്‍ഗോഡ്: കട കുത്തിത്തുറന്ന് ചോക്ലേറ്റും മേശവലിപ്പിലെ പണവും മോഷ്ടിച്ച കേസില്‍ നാലംഗ സംഘത്തിലെ 17 കാരനടക്കം മൂന്നുപേര്‍ പിടിയില്‍. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഫസല്‍ റഹ്‌മാന്‍ (19), ബി. വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17-കാരന്‍ എന്നിവരാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. ആസിഫ് (23) എന്നയാള്‍ ഗോവയിലേക്കു കടന്നതായാണ് റിപ്പോര്‍ട്ട്.

ജനുവരി 14-നാണ് കേസിനാസ്പദമായ സംഭവം. കോട്ടച്ചേരിയിലെ മൊണാര്‍ക്ക് എന്റര്‍പ്രൈസസില്‍ നിന്ന് നാലംഗ സംഘം ചോക്ലേറ്റും മേശവലിപ്പിലുണ്ടായിരുന്ന 1680 രൂപയും മോഷ്ടിച്ചത്. ഇവരില്‍ ഫസല്‍ റഹ്‌മാന്‍ ഒഴികെയുള്ള മൂന്നുപേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ വസ്ത്രശാലയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് നീല ജീന്‍സും ഇളംനിറത്തിലുള്ള ഷര്‍ട്ടും ധരിച്ച യുവാവ് നില്‍ക്കുന്നതും മറ്റു രണ്ട് യുവാക്കള്‍ ഷട്ടര്‍ കുത്തിപ്പൊളിക്കുന്നതും കണ്ടത്. ഇതോടെയാണ് പ്രതികള്‍ പിടിയിലായത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!