കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ടോക്കൺ രജിസ്‌ട്രേഷൻ 

വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CBCSS) നവംബർ 2023 റഗുലർ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാത്ത 2022 പ്രവേശനം വിദ്യാർത്ഥികൾക് ഓൺലൈൻ ആയി ടോക്കൺ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ടോക്കൺ രജിസ്‌ട്രേഷൻ ഫീസ് ബി.കോം. :- ₹ 2595/-, ബി.ബി.എ. :- ₹ 2995/-. ലിങ്ക് ആറാം തീയതി മുതൽ ലഭ്യമാകും.

പി.ആര്‍ 160/2024

പരീക്ഷാ അപേക്ഷാ 

മൂന്നാം സെമസ്റ്റർ എം.പി എഡ്. (2019 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒൻപത് വരെയും 180 രൂപ പിഴയോടെ 13 വരെയും ഓൺലൈനായി റജിസ്റ്റർ ചെയ്യാം. ലിങ്ക് വെബ്‌സൈറ്റിൽ. 

പി.ആര്‍ 161/2024

പരീക്ഷാഫലം 

അഞ്ചാം സെമസ്റ്റർ ബി.ആർക് (2014 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

പി.ആര്‍ 162/2024

പുനർമൂല്യനിർണയ ഫലം 

അദീബി ഫാസിൽ (ഉറുദു) പ്രിലിമിനറി ഒന്നാം വർഷ, രണ്ടാം വർഷ ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. 

പി.ആര്‍ 163/2024

error: Content is protected !!