പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സ്‌കൂളിന് തിലാല്‍ ഗ്രൂപ്പിന്റെ സമഗ്ര കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു

പെരുവള്ളൂര്‍: പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ‘തിലാല്‍’ ഗ്രൂപ്പ് നല്‍കുന്ന സമഗ്ര കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു. ‘തിലാല്‍’ ഗ്രൂപ്പ് എം.ഡിയും വ്യവസായ പ്രമുഖനുമായ അബ്ദുസ്സലാം ചൊക്ലി ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എ.പി.മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്‌ക്കൂള്‍ എസ്.എം.സി ചെയര്‍മാനുമായ കെ.അബ്ദുല്‍ കലാം മാസ്റ്റര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്ക വേണുഗോപാല്‍,പ്രിന്‍സിപ്പാള്‍ എം.പി.ദിനീഷ് കുമാര്‍,വൈസ് പ്രിന്‍സിപ്പാള്‍ എം.ഗീത,സ്റ്റാഫ് സെക്രട്ടറിമാരായ കെ.ദിപുകുമാര്‍,അന്‍വര്‍ ഷമീം, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ.മുജീബു റഹ്‌മാന്‍,മെംബര്‍മാരായ ഷാജി ചുള്ളിയാലപ്പുറായ,പി.സി.ബീരാന്‍ കുട്ടി,എം.ഷൈസി സംബന്ധിച്ചു.

error: Content is protected !!