“നോ പറയാം പഞ്ചസാരയോട് ആരോഗ്യം ഉറപ്പാക്കാം” തിരൂർ താലൂക്ക് പ്രചരണ ക്യാമ്പയിന്ന് തുടക്കം കുറിച്ചു

തിരൂർ: മോണിംഗ് സ്റ്റാർ ഇൻ്റർനാഷ്ണലും വനിതാ വിഭാഗവും കോർവ മലപ്പുറം ജില്ല റസിഡൻസ് അസോസിയേഷനും സംയുക്തമായി മാർച്ച് 4 തിങ്കളാഴ്ച രാവിലെ 8 മണിക്ക് തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ “നോ പറയാം പഞ്ചസാരയോട് ആരോഗ്യം ഉറപ്പാക്കാം” താലൂക്ക്തല പ്രചരണ ക്യാമ്പയിന്ന് തുടക്കം കുറിച്ചു. മലപ്പുറം ജില്ലാകളക്ടർ വിആർ വിനോദ് ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു.

മോണിംഗ് സ്റ്റാർ ഇൻ്റർനാഷണൽ ചെയർമാൻ ഷാഫി ഹാജി കൈനിക്കര അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി അൻവർ സാദത്ത് കള്ളിയത്ത് സ്വാഗതം പറഞ്ഞു . പ്രിവെൻ്റീവ് മെഡിസിൻ ക്ലാസ്സിന്ന് ഡോ സുരഭില ഷബാദ് നേതൃത്വം നൽകി. രാഷ്ട്രപതി അവാർഡ് ജേതാവ് ആർപിഎഫ് എസ്ഐ കെഎം സുനിൽ മുഖ്യാതിഥി ആയിരുന്നു. കൂടൊതെ തിരൂർ സ്പെഷാലിറ്റി ലാബിൻ്റെ പ്രമേഹ രോഗനിർണയ ക്യാംബ് പരിപാടിക്ക് നിറം നൽകി.

കളക്ടറുടെ ആഭ്യർത്ഥന പ്രകാരം പ്രദ്ധതി നടപ്പിൽവരുത്തിയ വ്യത്യസ്ഥമേഘലകളിലെ അസോസിയേഷനുകളായ നെറ്റ്‌വ റെസിഡൻസ് തൃക്കണ്ടിയൂർ, പൊറൂർ റെഡിഡൻസ്, ഐഎച്ച്ടി കോളേജ്, ജിഎൽപി സ്കൂൾ തൃക്കണ്ടിയൂർ, അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎ ചടങ്ങിൽ കളക്ടർ ആദരിച്ചു.

ചീഫ് പ്രോഗ്രാം കോർഡിനേറ്റർ കെകെ അബ്ദുൽ റസാക്ക് ഹാജി, മോണിം സ്റ്റാർ അംഗങ്ങളായ സലാം പി ലില്ലീസ്, ഫൈസൽ ബാബു, ഡോ സലീം, ഇൻസ്ട്രക്ടർമാരായ മുസ്തഫ മുത്താണിക്കാട്ട്, ലത്തീഫ് അതിയത്തിൽ, ഷബാദ് കൈനിക്കര, ഫൈസൽസൈക്കിൾ, രാജു ചാത്തൻ കാട്ടിൽ, പിഎ റഷീദ്, അസീസ് വെള്ളത്തൂർ, വനിതാ വിഭാഗം പ്രസിഡൻ്റ് സൂഹറ ഹുസൈൻ, ഫെബി അൻവർ, സീനത്ത് റസാക്ക്, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!