Thursday, September 18

വയനാടിന് കൈത്താങ്ങായി സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍

മലപ്പുറം : വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ 7,32,000 രൂപ കൈമാറി. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൗട്ട് ഗൈഡ് അധ്യാപകരില്‍ നിന്നും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ച തുകയാണ് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്.

ജില്ലാ കമ്മീഷണര്‍മാരായ രാജമോഹനന്‍. പി, രമാഭായ്.ടി, ബഷീര്‍ അഹമ്മദ്. കെ, അസിസ്റ്റന്റ് സ്റ്റേറ്റ് ഓര്‍ഗനൈസിങ് കമ്മീഷണര്‍ ജിജി ചന്ദ്രന്‍, ജില്ലാ ട്രഷറര്‍ സുനില്‍ കുമാര്‍. കെ. കെ, ജില്ലാ സെക്രട്ടറി അന്‍വര്‍. കെ, സതീദേവി. സി, ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ ബിജി മാത്യു, അസിസ്റ്റന്റ് ഡിസ്ട്രിക്ട് കമ്മീഷണര്‍ ഗൈഡ്‌സ് ഷീജ. കെ കെ, ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറിമാരായ ബഷീര്‍. കെ, നവാസ്. വി.വി.എന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!