വിശ്വാസ്യത മാതൃകയാക്കി തിരൂരങ്ങാടി ഹരിത കര്‍മ്മ സേന ; മാലിന്യത്തില്‍ നിന്നും ലഭിച്ച തുക ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് നല്‍കി

തിരൂരങ്ങാടി : കടകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ലഭിച്ച തുക ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് നല്‍കിയാണ് തിരൂരങ്ങാടി നഗരസഭ ഹരിത കര്‍മ്മസേന മാതൃകയായത്. കഴിഞ്ഞ ആഴ്ച്ച ചെമ്മാട് ടൗണിലെ കടകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെയുള്ള വെസ്റ്റുകള്‍ എം സി എഫില്‍ എത്തിച്ചു തരം തിരിക്കുന്നതിനിടയിലാണ് ഒരു ചാക്കില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഒരു തുക കണ്ടെത്തിയത്.

ചാക്കിലെ വെസ്റ്റില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കട ഉടമയെ തിരിച്ചറിഞ്ഞ് പണം ലഭിച്ച വിവരം അറിയിക്കുകയായിരുന്നു. ഇന്ന് നഗരസഭയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ ഓഫീസില്‍ വെച്ച് ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി വിജിഷ ഉടമസ്ഥര്‍ക്ക് തുക കൈമാറി.
ചടങ്ങില്‍ ആരോഗ്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍, ക്ഷേമ കാര്യ ചെയര്‍പേഴ്‌സണ്‍, സോന രതീഷ്, കൗണ്‍സിലര്‍ അരിമ്പ്ര മുഹമ്മദലി, എച്ച് ഐ സുരേഷ്, ജെ എച്ച് ഐ ഷിബു. എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!