Sunday, September 14

തീർപ്പാകാതെ കിടക്കുന്ന ഫയലുകളിൽ പരിഹാരം കാണാൻ അദാലത്തുമായി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളില്‍ ഈ മാസം 27ന് ഫയല്‍ അദാലത്ത് സംഘടിപ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കെട്ടിട പെർമിറ്റ്, ലൈസൻസ്, നികുതി, ക്ഷേമ പെൻഷൻ, ജമ്മ മാറ്റം, തുടങ്ങിയവ തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷകള്‍ ഫയല്‍ നമ്പര്‍ സഹിതം, രശീതി സഹിതം ഈ മാസം 20 നുള്ളില്‍ അക്ഷയ – കെ.സ്മാര്‍ട്ട് വഴി ലഭിക്കണം. 20ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ അദാലത്തിൽ പരിഗണിക്കില്ല, കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, സിപി സുഹ്‌റാബി, സെക്രട്ടറി എം.വി, റംസി ഇസ്മായില്‍, എഇ ഇന്‍ചാര്‍ജ് കെ കൃഷ്ണന്‍കുട്ടി, സംസാരിച്ചു.

error: Content is protected !!