Sunday, August 16

Tag: തിരൂരങ്ങാടി നഗരസഭ

കുടിവെള്ള പദ്ധതിക്കായി കീറിയ കുഴിയിൽ വീണ് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Accident

കുടിവെള്ള പദ്ധതിക്കായി കീറിയ കുഴിയിൽ വീണ് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി: മകനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ സ്കൂട്ടർ റോഡിൽ തെന്നി വീണ് പരിക്കേറ്റ ചുമട്ടു തൊഴിലാളി മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് കോട്ടുവാലക്കാട് സ്വദേശി കുന്നത്തേരി മുസ്തഫ (60) ആണ് മരിച്ചത്. കഴിഞ്ഞ 9 ന് രാത്രി 11 മണിക്ക് ചെമ്മാട് കക്കാട് റോഡിൽ ചന്തപ്പടിയിൽ വെച്ചാണ് അപകടം. കുടിവെള്ള പദ്ധതിക്കായി റോഡിൽ കുഴിച്ച കുഴിയിൽ തെന്നി വീണതെന്നാണ് നാട്ടുകാർ പറയുന്നത്. വണ്ടി തെന്നി മുസ്തഫയും മകൻ ഷുഹൈബും റോഡിലേക്ക് തെറിച്ചു വീണു. പരിക്കേറ്റ മുസ്തഫ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ മരണപ്പെട്ടു. ചെമ്മാട് ടൗണിൽ സിഐടിയു യൂണിയൻ ചുമട്ടു തൊഴിലാളി ആയിരുന്നു. മയ്യിത്ത് ഇന്ന് കബറടക്കും. കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ കീറിയ കുഴി നന്നാക്കാത്തത് അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരം കണ്ടിട്ടില്ല....
Information

വിവരാവകാശ നിയമപ്രകാരം വിവരം സൗജന്യമായി നൽകണം; തിരൂരങ്ങാടി നഗരസഭയ്ക്ക് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്

തിരൂരങ്ങാടി: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാക്കിയില്ലെന്ന പരാതിയിൽ തിരൂരങ്ങാടി നഗരസഭയ്‌ക്കെതിരെ വിവരാവകാശ കമ്മീഷനിൽ നൽകിയ രണ്ടാം അപ്പീലിൽ വിവരാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്തിന് അനുകൂലമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു.സംസ്ഥാന വിവരാവകാശ കമ്മീഷണർ സണ്ണിച്ചൻ പി. ജോസഫാണ് ഹർജി പരിഗണിച്ച്, അപേക്ഷകനു ആവശ്യപ്പെട്ട വിവരങ്ങൾ സൗജന്യമായി നൽകാൻ നഗരസഭയ്ക്ക് നിർദേശം നൽകിയത്. കൂടാതെ, പള്ളിപ്പടി ഐസ് കമ്പനിയുടെ മുന്നിലൂടെ ഉണ്ടായിരുന്ന തോട് നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ കാലികമാക്കി ആസ്തി രജിസ്റ്ററിന്റെ (Updated Asset Register) പകർപ്പും അപേക്ഷകനു ലഭ്യമാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുമുമ്പ് തോട് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി നൽകാൻ ഉത്തരവ് ഉണ്ടായിരുന്നതാണ്. വിവിധ സർക്കാർ ഉത്തരവുകൾ ഉണ്ടായിട്ടും ആസ്തി രജിസ്റ്റർ കാലികമാക്കുന്നതിൽ തിരൂരങ്ങാടി നഗരസഭ വീഴ്ച വരുത്തിയിരി...
Other

തിരൂരങ്ങാടിയിൽ കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകൾ 15 ദിവസത്തിനുള്ളിൽ നന്നാക്കാൻ തീരുമാനം

തിരൂരങ്ങാടി നഗരസഭയിലെ റോഡ് പുനരുദ്ധാരണം 15 ദിവസത്തിനകം പൂർത്തിയാക്കണം – പി.എം.എ. സമീർ എം.എൽ.എ തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ പരിധിയിൽ അമൃത്, നഗരസഞ്ചയം എന്നീ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ ലൈൻ സ്ഥാപിക്കുന്നതിനു റോഡ് കുഴിച്ച ഭാഗങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ 15 ദിവസത്തിനകം പൂർത്തീകരിക്കാൻ തീരുമാനമായി. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി.എം.എ. സമീറിന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, കരാറുകാരുടെയും, യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പൊതുമരാമത്ത് വകുപ്പ് (റോഡ്സ്), കേരള വാട്ടർ അതോറിറ്റി പ്രോജക്ട് വിഭാഗം, കേരള വാട്ടർ അതോറിറ്റി പി.എച്ച് വിഭാഗം, തിരൂരങ്ങാടി നഗരസഭ എന്നിവയിലെ ഉദ്യോഗസ്ഥരും, പ്രവർത്തി ഏറ്റെടുത്ത കരാറുകാരും യോഗത്തിൽ പങ്കെടുത്തു. റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വൈകുന്നത് ജനങ്ങൾക്ക് വലിയ യാത്രാദുരിതവും അപകടസാധ്യതയും...
Local news

തിരൂരങ്ങാടി നഗരസഭ അതിജീവനം സമഗ്ര ക്യാൻസർ നിവാരണ പദ്ധതി; വളണ്ടിയർ സേനയെ പുറത്തിറക്കി

തിരൂരങ്ങാടി നഗരസഭ ആവിഷ്ക്കരിച്ച അതിജീവനം സമഗ്ര ക്യാൻസർ നിവാരണ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗ പരിശീലന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു,മാതൃകാപരമായ ക്യാൻസർ നിവാരണ യജ്ഞമാണ് നഗരസഭ നടത്തുന്നതെന്ന് പി.എ ജബ്ബാർ ഹാജി പറഞ്ഞു.200 പേർ അടങ്ങിയ അതിജീവന സേനയടെ സമർപ്പണം കൂടിയായി ഇത്, ജൂലൈ 1 മുതൽ ഈ സേനയുടെ നേതൃത്വത്തിൽ ആരോഗ്യ സർവെ തുടങ്ങും, സ്ത്രീകൾക്ക് മെഗാ ക്യാമ്പ്, മെഡിസിൻ ഉൾപ്പെടെയുള്ള പദ്ധതിയാണിത്,വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു ഇഖ്ബാൽ കല്ലുങ്ങൽ, വീ വി അബൂ. ഷാഹിന തിരുനിലത്ത് .സിപി സുഹ്റാബി. റിഫാ ഫത്താഹ്.സെക്രട്ടറി എം. വി റംസി ഇസ്മയിൽ.സി, റംല കക്കടവത്ത്, ഇബ്രാഹിംകുട്ടി യു കെ മുസ്തഫ മാസ്റ്റർ സംസാരിച്ചു...
Other

വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ചിറക്’ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

' കരിപറമ്പ്: തിരൂരങ്ങാടി നഗരസഭ 37-ാം ഡിവിഷൻ കൗൺസിലർ ഷിയാദ് ഹസ്സന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ചിറക്' പദ്ധതിക്ക് തുടക്കമായി. തിരൂരങ്ങാടി നഗരസഭ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായാണ് 'ചിറക്' വിഭാവനം ചെയ്തിരിക്കുന്നത്. കരിയർ ഗൈഡൻസ്, മത്സര പരീക്ഷകൾക്കുള്ള പരിശീലനം, മിടുക്കരായ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, എ.ഐ വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ പദ്ധതികൾ 'ചിറകിന്' കീഴിൽ നടപ്പിലാക്കും. പരിപാടിയിൽ വിദ്യാർഥികൾക്കായുള്ള പരീക്ഷാ ഓറിയന്റേഷൻ സെഷന് XandY ലേണിംഗ് സി.ഇ.ഒ മുഹമ്മദ് അജ്മൽ നേതൃത്വം നൽകി. പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകി. സി.പി. ഹംസ മാസ്റ്റർ, അൻവർ തിരുന...
Other

തിരൂരങ്ങാടി നഗരസഭ വികസന സെമിനാർ നടത്തി

തിരൂരങ്ങാടി: 2026-27 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ വികസന സെമിനാര്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.പി ഹബീബ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം അഅബ്ദുറഹ്മാന്‍ കുട്ടി അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഷാഹിന തിരുനിലത്ത്, സി.പി സുഹ്‌റാബി, വി.വി അബു, കെ.കെ റിഫ ഫത്താഹ്, യു.കെ മുസ്തഫ മാസ്റ്റര്‍, സി ഇബ്രാഹീം കുട്ടി, സെക്രട്ടറി എം.വി റംസി ഇസ്മായില്‍, മോഹനന്‍ വെന്നിയൂര്‍, ഉള്ളാട്ട് ഇസ്സു ഇസ്മായീല്‍, സി.പി ഗുഹരാജ്, കെ രത്‌നാകരന്‍, മലയില്‍ പ്രഭാകരന്‍, കെ രാംദാസ് മാസ്റ്റര്‍, ഗോപി, കെ.പി ഫൈസല്‍, ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എ.കെ റഹീം, പി.എം.എ ജലീല്‍, ബാല സുബ്രമണ്ണ്യന്‍, അരിമ്പ്ര സുബൈര്‍, കൗണ്‍സിലര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു....
Other

മികച്ച വിജയം നേടിയവരെ ആദരിച്ച് തിരൂരങ്ങാടി നഗരസഭ വിജയസ്പർശം പദ്ധതി

തിരൂരങ്ങാടി നഗരസഭയിൽവിജയസ്പർശം പദ്ധതിക്ക് പ്രൗഢമായ തുടക്കം തിരൂരങ്ങാടി മുനിസിപ്പാലിറ്റി 2025- 26 അക്കാദമിക വർഷം വിജയഭേരി - വിജയസ്പർശം പദ്ധതിയുടെ ഉദ്ഘാടനവും,LSS/USS വിജയികളെ ആദരിക്കലും പ്രൗഢമായി, വിദ്യാലയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കത്തിലെത്തിക്കുന്നതാണ് വിജയ സ്പർശം,SSLC ,+2 പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്കൂളുകളെ ആദരിച്ചു. സംസ്ഥാന തലത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് പുരസ്കാരം നേടിയ GMUP സ്കൂൾ വെന്നിയൂരിനെയും ആദരിച്ചു,നഗരസഭാ ചെയർമാൻ ഉദ്ഘാടനം കെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു. വികസന കാര്യ ചെയർമാൻ, ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. സോനാ രതീഷ്, സി,പി സുഹറാബി, ഇ, പി,ബാവ, ലിജ ജയിംസ്, ഒ, ഷൗഖത്തലി, കെ, കദിയാമു ടീച്ചർ,സി,എച്ച് അജാസ് എന്നിവർ പ്രസംഗിച്ചു, ....
Local news

തീർപ്പാകാതെ കിടക്കുന്ന ഫയലുകളിൽ പരിഹാരം കാണാൻ അദാലത്തുമായി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളില്‍ ഈ മാസം 27ന് ഫയല്‍ അദാലത്ത് സംഘടിപ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കെട്ടിട പെർമിറ്റ്, ലൈസൻസ്, നികുതി, ക്ഷേമ പെൻഷൻ, ജമ്മ മാറ്റം, തുടങ്ങിയവ തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷകള്‍ ഫയല്‍ നമ്പര്‍ സഹിതം, രശീതി സഹിതം ഈ മാസം 20 നുള്ളില്‍ അക്ഷയ - കെ.സ്മാര്‍ട്ട് വഴി ലഭിക്കണം. 20ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ അദാലത്തിൽ പരിഗണിക്കില്ല, കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, സിപി സുഹ്‌റാബി, സെക്രട്ടറി എം.വി, റംസി ഇസ്മായില്‍, എഇ ഇന്‍ചാര്‍ജ് കെ കൃഷ്ണന്‍കുട്ടി, സംസാരിച്ചു....
error: Content is protected !!