Tuesday, August 26

കാത്തിരിപ്പിന് വിരാമം : തിരൂരങ്ങാടി സ്പോർട്സ് അക്കാദമി ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം

തിരൂരങ്ങാടി: നീണ്ട 13 വർഷത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടിയുടെ മൈതാനിയിൽ വീണ്ടും പന്തുരുളുന്നു. ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ടൂർണമെന്റ് രാത്രി 8.30 ആരംഭിക്കും, ഡിസംബർ 15 മുതൽ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ സെവെൻസ് ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരമുള്ള പ്രഗൽഭ 24 ടീമുകൾ മാറ്റുരക്കും . മണ്ഡലം എം എൽ എ കെ പി എ മജീദ് ഉദ്ഘാടനം നിർവഹിക്കും

ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ്‌ റാഫി മുഖ്യാഥിതിയാരിക്കും, തിരൂരങ്ങാടി തഹസിൽദാർ സാദിഖ് പി ഒ, സർക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസൻ, മുനിസിപ്പൽ ചെയർമാൻ കെടീ മുഹമ്മദ് കുട്ടി, ഗവണ്മെന്റ് ഹൈസ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ്‌അലി , പി ടീ എ പ്രസിഡന്റ്‌ പി എം അബ്ദുൽഹഖ് എസ് എഫ് എ പ്രസിഡന്റ് ലെനിൻ, ട്രഷറർ കെ ടീ ഹംസ എന്നിവർ പങ്കെടുക്കും.

പ്രദേശത്തെ കായിക വിദ്യാഭ്യാസം വളർത്തി കൊണ്ട് വരിക അതുവഴി കായികാരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടി എസ് എ ഇതിനോടകം ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ നാടിന്നായ് കാഴ്ച വെച്ചു. നാടിന്റെ കായിക രംഗത്തെ പുരോഗതിയാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യം എന്ന് ടി എസ് എ ഭാരവാഹികളായ പ്രസിഡന്റ് അരിമ്പ്രാ സുബൈർ, സെക്രട്ടറി മുനീർ കൂർമത്, ഖാലിദ് സി എച്ച്,. അബ്ദുൽ കലാം കാരാടാൻ, അബ്ദുൽ അസീസ് പി കെ, ശഫാഫ് അഷ്‌റഫ്‌ പി എം എന്നിവർ അറിയിച്ചു.

error: Content is protected !!