തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റിന്റെ കാലാവധി ഒരാഴ്ചയായി ഉയര്‍ത്താന്‍ എച്ച്എംസി യോഗം തീരുമാനിച്ചു. പഴയ ഒപി ടിക്കറ്റ് പരിശോധിക്കുന്നതിനായി പ്രത്യേക കൗണ്ടര്‍ സ്ഥാപിക്കാനും തീരുമാനിച്ചു. കോവിഡ് സമയത്ത് വരുമാനം കുറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ കാലാവധി കുറച്ചിരുന്നത്. ഇത് മാറ്റി ടിക്കറ്റ് കാലാവധി ഒരാഴ്ചയാക്കാന്‍ തീരുമാനിച്ചു. മറ്റെവിടെയുമില്ലാത്ത തരത്തില്‍ ഫീസ് ഈടാക്കുന്നത് രോഗികളില്‍ നിന്ന് പ്രതിഷേധത്തിന് കാരണമായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ അതേ രോഗിക്ക് അതേ ഒപി ടിക്കറ്റില്‍ പരിശോധനയും മറ്റു സേവനങ്ങളും സാധ്യമാക്കും
മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്ബിവൈ കൗണ്ടറിന് പുറമേ രോഗികളുടെ സൗകര്യാര്‍ഥം താഴെ മറ്റൊരു കൗണ്ടര്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഡയാലിസിസ് ടെക്‌നീഷ്യന്‍മാരുടെ ശമ്പളവര്‍ധനയ്ക്ക് അംഗീകാരം നല്‍കി. നേരത്തെ ഡയാലിസിസും എക്‌സ്‌റേയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കിഫ്ബിയുടെ ബഹുനില കെട്ടിട നിര്‍മാണത്തിന് അടിയന്തരമായി പൊളിച്ചു നീക്കാനും തീരുമാനിച്ചു.
യോഗത്തില്‍ നഗരസഭാധ്യക്ഷന്‍ കെ.പി.മുഹമ്മദ് കുട്ടി ആധ്യക്ഷ്യത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ സി പി. ഇസ്മായില്‍, സി.പി.സുഹറാബി, കൗണ്‍സലര്‍മരായ അഹമ്മകുട്ടി കക്കടവത്ത്, പി.കെ.അബ്ദുല്‍ അസീസ്, സുപ്രണ്ട് ഡോ .എം പ്രഭുദാസ്, എം.അബ്ദുറഹ്‌മാന്‍ കുട്ടി, ഉള്ളാട്ട് കോയ, എം .പി.ഇസ്മായില്‍, കെ.മൊയ്തീന്‍ കോയ, സി.പി.അബ്ദുല്‍ വഹാബ്, എം.സമദ്, പനക്കല്‍ സിദ്ദീഖ്, എം.രത്‌നാകരന്‍, വി.പി.കുഞ്ഞാമു, അയൂബ് തലാപ്പില്‍, ലേ സെക്രട്ടറി എസ്.സുരിന്ദ് നഴ്‌സിങ് സൂപ്രണ്ട് ലിജാ എസ്.ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.