
തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ കിഴക്കുവശമുള്ള കുണ്ടിനചിനക്കാട് മലയില്‍കോളനി ഇടവഴി നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തിന് വാഹന ഗതാഗതത്തിന് വേണ്ടി ആരോഗ്യവകുപ്പിന്റെ അതീനതയിലുള്ള ഭൂമി വിട്ടു കിട്ടുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന് നിവേദനം നല്‍കി. നഗരസഭ 32-ാം ഡിവിഷന്‍ കൗണ്‍സിലര്‍ കക്കടവത്ത് അഹമ്മദ് കുട്ടി പ്രദേശവാസികളുടെ നേതൃത്വത്തിലാണ് വകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.
ഈ വിഷയം ഉന്നയിച്ചുകൊണ്ട് കൗണ്‍സിലര്‍ എന്നുള്ള നിലയില്‍ നഗരസഭ കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്ത് സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്ന് അഹമ്മദ് കുട്ടി പറഞ്ഞു. ചടങ്ങില്‍ മണ്ഡലം എംഎല്‍എ കെപിഎ മജീദ്, നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി പി ഇസ്മായില്‍, ആശുപത്രി എച്ച് എം സി മെമ്പര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.