Thursday, July 31

ട്രോമാകെയറിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇനി ഫയര്‍ ഫൈറ്റിംഗ് ഓക്‌സിജനും

പരപ്പനങ്ങാടി : മലപ്പുറം ജില്ലാ ട്രോമാകെയര്‍ റസ്‌ക്യൂ ടീമിന് ഇനി തീ പിടുത്തമുണ്ടായാല്‍ പുകപടലങ്ങളില്‍ ശ്വാസതടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തനം നടത്താനും ആഴമേറിയ കിണറുകളില്‍ ശ്വാസതടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തനം നടത്താനും രണ്ട് ഫയര്‍ ഫൈറ്റിംഗ് മാസ്‌ക് സിലിണ്ടര്‍ വിദേശത്തു നിന്നും എത്തിച്ച് സമീര്‍ കോടാലി മാതൃകയായി. കഴിഞ്ഞ ദിവസം ട്രോമാകെയര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇതിന്റ സമര്‍പ്പണവും പരിശീലനവും സമീര്‍ കോടാലി നിര്‍വഹിച്ചു.

ചടങ്ങില്‍ വച്ച് സ്വീഡനില്‍ നടന്ന ഗോത്തിയ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ ജേതാക്കളാക്കാന്‍ എട്ട് ഗോളുകള്‍ സമ്മാനിച്ച പരപ്പനങ്ങാടി സദ്ധാം ബീച്ചിലെ മുഹമ്മദ് സഹീറിന് കാഷ് അവാര്‍ഡും ഉപഹാരവും മുനിസിപ്പല്‍ ചെയര്‍മാന്‍ പിപി ശാഹുല്‍ ഹമീദ് നല്‍കി ആദരിച്ചു.

എന്റെ പരപ്പനങ്ങാടി വാട്‌സാപ് കൂട്ടായ്മ അഡ്മിന്‍മാരായ മുനിര്‍ പികെ, നിയാസ് അഞ്ചപ്പുര എംആര്‍കെ എന്നിവരും ട്രോമാകെയര്‍ ജില്ലാ കമ്മറ്റി അംഗം മുനീര്‍ താലൂക്ക് പ്രസിഡന്റ് ഗഫൂര്‍ തമന്ന, ലീഡര്‍ ജലാല്‍ ബാവുജി, പ്രസിഡന്റ് ഹബീബ് ദില്‍ദാര്‍ ഡെപ്യൂട്ടി ലീഡര്‍ ഫവാസ് കൊടക്കാട് ,ആബിദ് അത്താണിക്കല്‍, കെഎംഎ ഹാഷിം എന്നിവര്‍ സംസാരിച്ചു എന്റെ പരപ്പനങ്ങാടിയുടെ ആദരവ് പികെ മുനീര്‍ സമര്‍പ്പിച്ചു.

ജില്ലക്കകകത്തും പുറത്തുമായി നിരവധി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ട്രോമാകെയര്‍ പരപ്പനങ്ങാടി റസ്‌ക്യൂ ടീം സ്‌കൂബാ സെറ്റ് സ്വന്തമാക്കാനുള്ള പരിശ്രമംതുടരുകയാണ്.

error: Content is protected !!