
തിരൂരങ്ങാടി : പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ വിവിധ സംഘടനകളുടെ കീഴില്‍ വൃക്ഷ തൈകള്‍ നട്ട് ദിനാചരണം സംഘടിപ്പിച്ചു. നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ കക്കാട് ഈസ്റ്റ് വെസ്റ്റ് യൂണിറ്റുകളുടെ കീഴില്‍ വൃക്ഷത്തൈ നട്ടു. കക്കാട് വെസ്റ്റ് യൂണിറ്റില്‍ ഇബ്രാഹിം ഹാജി നാലകത്ത് വൃക്ഷ തൈ നട്ടു.ചടങ്ങില്‍ റഹൂഫ് മിസ്ബഹി,ശാഹിദ് കെ, മുബാറക് പി ,ജസീം പിടി, റബീഹ് മുസ്ലിയാര്‍, ഉവൈസ് സുഹ്രി എന്നിവര്‍ സംബന്ധിച്ചു. കക്കാട് ഈസ്റ്റ് യൂണിറ്റില്‍ നടന്ന ചടങ്ങില്‍ ഷുക്കൂര്‍ ബാവ എട്ടുവീട്ടില്‍ വൃക്ഷ തൈ നട്ടു. പികെ ബഷീര്‍ ഹാജി,എം.ടി ഷബീബ്,മുഹമ്മദലി ലത്വീഫി,മാജിദ് മുസ്ലിയാര്‍,നൗഷാദ് കൊല്ലഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.
സി.ഇ.ഒ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി.സി.ഇ.ഒ ജില്ലാ ജനറല്‍ സെക്രട്ടറി അനീസ് കൂരിയാടന്‍ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഷാഫി പരി അധ്യക്ഷത വഹിച്ചു. ഹുസൈന്‍ ഊരകം, മുജീബ് പെരുവള്ളൂര്‍, അമീന്‍ കള്ളിയത്ത്, ഖാലിദ് പെരുമ്പള്ളി, മൊയ്തീന്‍. പി. ടി, സമീര്‍ കുറ്റാളൂര്‍, യൂനുസ് സലീം ഒതുക്കുങ്ങല്‍, ജുനൈദ് എം.കെ,ഷംസു ഒതുക്കുങ്ങല്‍, റാഫി പെരുമ്പള്ളി, ബാബു രാജ് പി. പി. സംബന്ധിച്ചു.വാരാചരണത്തിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ വൃക്ഷ തൈ നടല്‍, ബോധ വല്‍ക്കരണം എന്നീ പരിപാടികള്‍ സംഘടിപ്പിക്കും.
നന്നമ്പ്രപഞ്ചായത്ത് സ്വതന്ത്ര കര്‍ഷക സംഘം കമ്മറ്റി കുണ്ടൂര്‍ നടുവീട്ടില്‍ എ എം എല്‍ പി സ്‌കൂളില്‍ ഫല വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍ സാഹിബ് തൈ നടല്‍ കര്‍മ്മം നിര്‍വഹിച്ചു പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഉര്‍പ്പായി മുസ്തഫ സാഹിബ്, സ്‌കൂള്‍ പ്രധാന അധ്യാപിക അനില ടീച്ചര്‍ ,എ കെ മരക്കാരുട്ടി, അസ്ലം കുണ്ടൂര്‍ , യു മുസ്തഫ മാസ്റ്റര്‍ റഹീം മാസ്റ്റര്‍, ഷംസുദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഗ്രാമിക പള്ളിപ്പുറം പള്ളിപ്പുറം പ്രദേശത്തെ വീട്ട് മുറ്റങ്ങളില്‍ വ്യക്ഷ തൈനട്ട് മാതൃകയയായി. വീട്ട് മുറ്റ വ്യക്ഷ തൈ നടല്‍ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സംസ്ഥാനകര്‍ഷക മിത്ര അവാര്‍ഡ് ജേതാവും പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡന്‍ ഉടമയുമായ റസാഖ് മുല്ലേപ്പാട്ട് നിര്‍വഹിച്ചു. ഗ്രാമിക പള്ളിപ്പുറം രക്ഷാധികാരി തുടിശ്ശേരി സുരേഷ് കുമാര്‍, ഗ്രാമിക പ്രസിഡന്റ് എ.വി.ജിത്തു വിജയ്, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ കേലച്ചം കണ്ടി ഉണ്ണികൃഷ്ണന്‍, ടി. ഹരീഷ്, എ.വി. വിജയ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു